Section

malabari-logo-mobile

പാമോയിലിന് തീപിടിക്കുന്നു; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു.

HIGHLIGHTS : തിരു: പാമോയില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതിനോട...

തിരു: പാമോയില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി വെച്ചത്. ഇന്നലെയാണ് ആഭ്യന്തര സെക്രട്ടറിക്ക് രാജി നല്‍കിയത്. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ രാജി. പാമോലിന്‍ കേസിന്റെ അന്വേഷണസംഘം തുടരന്വേഷണറിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് താന്നോട് ആലോചിക്കാതെയാണെന്ന് പി.എ. അഹമ്മദ് ആരോപിക്കുന്നു. കൂടാതെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

പാമോലിന്‍ കേസ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി പി.എ.അഹമ്മദിനെ നിയമിച്ചത് വി.എസ്. അച്യുതാനന്ദന്റെ കാലത്താണ്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി തുടരുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ രാജിയോടെ പാമോലിന്‍ കേസ് വീണ്ടും രാഷ്ട്രീയവിവാദത്തിലേക്ക് നയിച്ചിരിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!