Section

malabari-logo-mobile

പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കും; എഴ് മരണം

HIGHLIGHTS : ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ ...

Untitled-1 copyഇസ്ലാമാബാദ്   : പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.  മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.  ക്വാസിം ബാഗ് സ്റ്റേഡിയത്തിലെ ഗേറ്റിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്വാസം മുട്ടി മരണം.

പാകിസ്താനിലെ കിഴക്കന്‍ നഗരമായ മുള്‍ട്ടാനിലാണ് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിക്ക് ഇ ഇന്‍സാഫിന്റെ റാലിക്കിടെ അപകടം ഉണ്ടായത്.  പാക് പ്രധാനമ്രന്തി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ ഇമ്രാന്‍ വേദി വിട്ടതിന് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെ നിസ്താര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80000 ത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്.  മുള്‍ട്ടാനിലെ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ഇമ്രാന്‍ഖാന്റെ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. സ്റ്റേഡിയത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും തുറന്നില്ലെന്നും, വൈദ്യുത ബന്ധം വിച്ഛേദിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!