Section

malabari-logo-mobile

പള്‍സ് പോളിയോ രണ്ടാം ഘട്ടം ഇന്ന്

HIGHLIGHTS : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍

 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാം ഘട്ടം ഇന്ന്  നടത്തും. ഇതിന്റെ ഭാഗമായി അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ തിരുവനന്തപുരത്ത് തൈയ്ക്കാടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയില്‍ രാവിലെ 9.30 ന് നിര്‍വ്വഹിക്കും. മേയര്‍ കെ.ചന്ദ്രിക ചടങ്ങില്‍ അദ്ധ്യക്ഷയാകും.

 

പോളിയോ രോഗാണു സംക്രമണം തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 30 ലക്ഷത്തോളം കുട്ടികള്‍ക്കാണ് ഇന്ന് തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി 25,000 ത്തോളം ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 50,000 ത്തോളം വോളണ്ടിയര്‍മാരും 2500 ഓളം സൂപ്പര്‍വൈസര്‍മാരും പരിപാടിയുടെ മേല്‍നോട്ടം വഹിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തി കേരളത്തില്‍ താമസിക്കുന്നവരെട കൂടെയുള്ള അഞ്ച് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

 

സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥര്‍ നിരീക്ഷകരായും പ്രവര്‍ത്തിക്കും. പ്രാഥമികാര്യോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അംഗന്‍വാടികള്‍, സ്കൂളുകള്‍ എന്നിവ പള്‍സ് പോളിയോ ബൂത്തുകളായി പ്രവര്‍ത്തിക്കും. ബസ് സ്റേഷനുകള്‍, റെയില്‍വേ സ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും കുട്ടികള്‍ വന്നുചേരാനിടയുള്ള മറ്റു സ്ഥലങ്ങളിലും ബൂത്തുകള്‍ ഉണ്ടായിരിക്കും. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ഇവ പ്രവര്‍ത്തിക്കും.

 

മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് വാക്സിന്‍ ലഭിക്കാതെ പോകുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വോളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി വാക്സിന്‍ നല്‍കും. 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!