Section

malabari-logo-mobile

പളനിസാമി മുഖ്യമന്ത്രി

HIGHLIGHTS : ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി...

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് സ്ത്യപ്രതിജ്ഞ ചെയുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ പളനി സാമിയെ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പളനിസാമിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ സുപ്രിം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എടപ്പാടി പളനി സാമിയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. നാലു തവണ എംഎല്‍എയും തുടര്‍ച്ചയായി രണ്ട് തവണ മന്ത്രിയും ഒരു തവണ എംപിയുമായിരുന്നു പളനിസാമി. 1989, 91, 2011, 16 വര്‍ഷങ്ങളിലാണ് പളനസാമി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാലുതവണയും എടപ്പാടി നിയമസഭാ മണ്ഡലത്തില്‍ നിന്നായിരുന്നു വിജയം. നിലവില്‍ തമിഴ്‌നാട്ടിലെ തുറമുഖ-ഹൈവേ വകുപ്പ് മന്ത്രിയാണ് പളനിസാമി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!