Section

malabari-logo-mobile

പരിസ്ഥിതി ദിനത്തില്‍ തിരൂര്‍ ബ്ലോക്കില്‍ 5,500 തൈകള്‍ നടും

HIGHLIGHTS : തിരൂര്‍:പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്‌ വളപ്പിലും ബ്ലോക്കിന്‌ കീഴിലെ ആറ്‌

images (2)തിരൂര്‍:പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്‌ വളപ്പിലും ബ്ലോക്കിന്‌ കീഴിലെ ആറ്‌ ഗ്രാമപഞ്ചായത്തുകളിലുമായി 5,500 തൈകള്‍ നട്ട്‌ പിടിപ്പിക്കും. ജൂണ്‍ അഞ്ചിന്‌ രാവിലെ 10ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വളപ്പില്‍ പ്രസിഡന്റ്‌ എം. അബ്‌ദുള്ളക്കുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വയോജന കേന്ദ്രം പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ പദ്ധതിയ്‌ക്ക്‌ തുടക്കമിടും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികളാണ്‌ തലക്കാട്‌, വെട്ടം, മംഗലം, പുറത്തൂര്‍, തിരുന്നാവായ, തൃപ്രങ്ങോട്‌ പഞ്ചായത്തുകളില്‍ വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിക്കുക. ഇതിനായി സാമൂഹിക വനവത്‌ക്കഇം വിഭാഗത്തില്‍ നിന്നും വിവിധ വിഭാങ്ങളില്‍പ്പെട്ട 5,500 തൈകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!