Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ ബജറ്റിലില്ല.

HIGHLIGHTS : പരപ്പനങ്ങാടി :പരപ്പനങ്ങാടി ഹാര്‍ബര്‍ ബജറ്റിലില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബറിനെ കുറിച്ച് യാതൊരു പരാമര്‍ശവും ബജറ്റില...

പരപ്പനങ്ങാടി പരപ്പനങ്ങാടി ഹാര്‍ബര്‍ ബജറ്റിലില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബറിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഈ ബജറ്റിലില്ല. എന്നാല്‍ ഇതിനോടൊപ്പം അനുവദിച്ച താനൂര്‍ ഫിഷിംങ് ഹാര്‍ബറിന് ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്

.
പരപ്പനങ്ങാടിയില്‍ എവിടെ ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന പ്രാദേശിക തര്‍ക്കങ്ങള്‍ പരപ്പനങ്ങാടിക്ക് ഹാര്‍ബര്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഹാര്‍ബറിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി രണ്ട് ഹര്‍ത്താലുകള്‍ വരെ പരപ്പനങ്ങാടിയില്‍ നടന്നിട്ടുണ്ട്. സ്ഥലം എംഎല്‍എ പ്രാദേശികതര്‍ക്കം തീര്‍ത്ത് എവിടെ ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന വിവരം കൃത്യമായി പറയാന്‍ കഴിയാതിരുന്നതാണ് ഈ ബജറ്റില്‍ നിന്ന് പരപ്പനങ്ങാടി മാഞ്ഞു പോകാനിടയായതെന്ന് നാട്ടുകാര്‍ കരുതുന്നു.
സങ്കുചിത പ്രാദേശിക വാദത്തിന് മുമ്പില്‍ ദീര്‍ഘ വീക്ഷണമില്ലാതെ ജനപ്രതിനിധികള്‍ മുട്ടുമടക്കേണ്ടി വരുമ്പോള്‍ നമ്മുടെ നാട് അതിന് അടിയറവച്ചത് പരപ്പനങ്ങാടിയുടെ വികസന സ്വപനങ്ങളായിരുന്നു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!