Section

malabari-logo-mobile

പരപ്പനങ്ങാടി സബ് ജില്ലാ കലോത്സവം പിഇഎസ് പരപ്പനാട് കോവിലകം ജേതാക്കള്‍. അറബി, സംസ്‌കൃതകലോത്സവങ്ങള്‍ ഓറിയന്റല്‍ ,എംവിഎച്ച്എസ്എസ്ഒന്നാമത്.

HIGHLIGHTS : ചെമ്മാട് : തിരൂരങ്ങാടിയില്‍ വെച്ച് നടന്നുവന്ന പരപ്പനങ്ങാടി സബ് ജില്ലാ കലോത്സവത്തില്‍ പരപ്പനാട് കോവിലകം സ്‌ക്കൂളിന് ഓവറോള്‍ കിരീടം, തിരൂരങ്ങാടി ഓറിയ...

ചെമ്മാട് : തിരൂരങ്ങാടിയില്‍ വെച്ച് നടന്നുവന്ന പരപ്പനങ്ങാടി സബ് ജില്ലാ കലോത്സവത്തില്‍ പരപ്പനാട് കോവിലകം സ്‌ക്കൂളിന് ഓവറോള്‍ കിരീടം, തിരൂരങ്ങാടി ഓറിയന്റല്‍ സ്‌ക്കൂളും പരപ്പനങ്ങാടി എസ്എന്‍എം സ്‌ക്കൂളും രണ്ടും മൂന്നും സ്ഥാനത്ത് എത്തി. അറബി കലോത്സവത്തില്‍ തിരൂരങ്ങാടി ഓറിയന്റല്‍ സ്‌ക്കൂളിനാണ് കീരിടം.  സംസ്‌കൃതോത്സവത്തിന് എംവിഎച്ച്എസ്എസ് അരിയല്ലൂര്‍ ഒന്നാം സ്ഥാനം നേടി.

നീതു കൃഷ്ണ എസ്എന്‍എംഎച്ച്എസ്സ്എസ്സ്‌

   യുപി തലത്തില്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നാടോടി നൃത്തതിലും ഒന്നാം സ്ഥാനം നേടിയ കോവിലകം സ്‌ക്കൂളിലെ ആവണി. പി. കെ.യും. ഹൈസ്‌ക്കൂള്‍ തലത്തില്‍ കുച്ചുപ്പുടി, ഭരതനാട്യം, കഥകളി എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നീതു കൃഷണ്‌യുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായി. എല്‍. പി. തലത്തില്‍ ജിയുപിഎസ്സ് അരിയല്ലൂര്‍ ഒന്നാമതും പരപ്പനങ്ങാടി ബി.ഇ.എം.എല്‍. പി. സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി.

sameeksha-malabarinews
ബിഇഎം എല്‍പി സ്‌കൂള്‍ വിജയികള്‍ അദ്ധ്യാപകരൊത്ത്‌

പരപ്പനങ്ങാടി എസ്സ്എന്‍എംഎച്ച്എസ്സ്എസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരപ്പിച്ച “മുച്ചീട്ട് കളിക്കാരന്റെ മകള്‍” ആണ് മികച്ച നാടകം. മത്സരങ്ങള്‍ പലതും വീറുറ്റതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായിരിന്നു. മേളയിലേക്ക് കാണികളായി എത്തിയ സ്ത്രീകളും കുട്ടികളും മേളയുടെ വന്‍വിജയത്തിന്റെ നേര്‍കാഴ്ച്ചയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!