Section

malabari-logo-mobile

പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിനടിയിൽ ഒന്നരകിലോ കഞ്ചാവുമായി ബംഗാളി അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി : അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വിതരണം ചെയ്യുന്നയാൾ പരപ്പനങ്ങാടിയിൽ പൊലീസ് പിടിയിൽ. റെയിൽവേ അണ്ടർബ്ര...

പരപ്പനങ്ങാടി : അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വിതരണം ചെയ്യുന്നയാൾ പരപ്പനങ്ങാടിയിൽ പൊലീസ് പിടിയിൽ. റെയിൽവേ അണ്ടർബ്രിഡ്ജിനടിയിൽ വെച്ച് ബംഗാൾ സ്വദേശി നിലുപണ്ഡിറ്റ്(31)നെയാണ് പരപ്പനങ്ങാടി എസ് ഐ കെ ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇദ്ദേഹത്തില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് ലഭിച്ചു .

ആന്ധ്രപ്രദേശ്‌ ,ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് സംഭരിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇരട്ടി വിലക്ക് വില്‍ക്കുകയാണ് പതിവ്.ഹൈസ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് തുടക്കത്തില്‍ സൌജന്യമായി നല്‍കി കഞ്ചാവിന്റെ ഉപയോഗം ശീലമാക്കിച്ച് പിന്നീട് പണം വാങ്ങിയുമാണ് കച്ചവടം നടത്തുന്നത് . വിദ്യാർഥികളെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പറ്റി വിവരം ലഭിച്ചത് .

sameeksha-malabarinews

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു .വരും ദിവസങ്ങളില്‍ കഞ്ചാവുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായ തുടര്‍ നടപടികളുണ്ടാകുമെന്നും എസ് ഐ അറിയിച്ചു .മലപ്പുറം ജില്ലാ മേധാവിയുടെ നിർദ്ദേശ പ്രകാരം താനൂർ സിഐ അലവിയുടെ നേതൃത്വത്തിൽ നാല് മാസത്തിനിടയിൽ പരപ്പനങ്ങാടി താനൂർ മേഖലകളിൽ നിന്നായി 10 ഓളം കേസുകൾ ഇതേ പോലെ പിടികൂടിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!