Section

malabari-logo-mobile

പരപ്പനങ്ങാടിയുടെ നഗര സായാഹ്നത്തിന്‌ യുവതയുടെ ആപ്പിള്‍ വസന്തം.

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരത്തിലെ ഇന്നത്തെ സായാഹ്നത്തിന്‌്‌ സന്ധ്യയുടെ ചുവപ്പായിരുന്നില്ല പകരം ആപ്പിളിന്റെ ചുവപ്പായിരുന്നു. പരപ്പനങ്ങാടിയുടെ ആഘോ...

parappananagdi muncipality copyപരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരത്തിലെ ഇന്നത്തെ സായാഹ്നത്തിന്‌്‌ സന്ധ്യയുടെ ചുവപ്പായിരുന്നില്ല പകരം ആപ്പിളിന്റെ ചുവപ്പായിരുന്നു. പരപ്പനങ്ങാടിയുടെ ആഘോഷ ചരിത്രത്തിലില്ലാത്തവിധം തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയമാഘോഷിക്കാന്‍ ഇടതുപക്ഷ-ജനകീയമുന്നണി സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന്‌ യുവാക്കളാണ്‌ അണിനിരന്നത്‌. വര്‍ഷങ്ങളായി മനസില്‍ കൊതിച്ച വിജയാഘോഷത്തില്‍ അണിചേരാന്‍ പരപ്പനങ്ങാടിയിലെ പഴയതലമുറയും നേരത്തെ എത്തിയിരുന്നു. ഇടത്‌ ജനകീയമുന്നണി പാനലില്‍ വിജയിച്ച 19 കൗണ്‍സിലര്‍മാരും ജനങ്ങളെ അഭിവാദ്യം ചെയ്‌ത്‌കൊണ്ട്‌ റാലിയുടെ മുന്‍നിരയില്‍ അണി നിരന്നു. പരാമ്പര്യ ഭരണകൂടത്തിനെതിരെ നടന്ന അറബ്‌ വസന്തത്തെ അനുസ്‌മരിച്ച വിജയാഹ്ലാദപ്രകടനം ജനബാഹൂല്യം കൊണ്ടും ശ്രദ്ധേയമായി. ശിങ്കാരിമേളവും ബാന്റ്‌ മേളവും പ്രകടനത്തില്‍ തനത്‌ താളത്തില്‍ പ്രകമ്പനം കൊണ്ടപ്പോള്‍ ജനങ്ങളുടെ ഹര്‍ഷാരവം മാറ്റത്തിന്റെ വിജയ കാഹളമാവുകയായിരുന്നു.

റാലിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും മുസ്ലിംലീഗിന്റെ മുന്‍കാല പ്രവര്‍ത്തകരും അണി നിരന്നത്‌ ഏറെ ചര്‍ച്ചയായി.parappananagdi munipality copy

sameeksha-malabarinews

വെള്ളിയാഴ്‌ച വൈകീട്ട്‌ നടന്ന പ്രകടനം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. ചെട്ടിപ്പടിയില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം പരപ്പനങ്ങാടി നഗരത്തില്‍ സമാപിക്കുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന പൊതുയോഗത്തില്‍ വികസനമുന്നണി കണ്‍വീനര്‍ കാര്‍ത്തികേയന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം നിയാസ്‌ പുളിക്കലകത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!