Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വാഴക്കൃഷി നശിപ്പിച്ചയാൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി .

HIGHLIGHTS : പരപ്പനങ്ങാടി :ഉള്ളണം നോർത്ത് മുണ്ടിയൻകാവിന് പടിഞ്ഞാറ് വശത്ത് പടിഞ്ഞാറ്റും പാടം എന്ന സ്ഥലത്ത് 400 ഓളം വാഴകൾ കൃഷി ചെയ്യുന്ന തോട്ടത്തിലെ പതിമൂന്നോളം വ...

പരപ്പനങ്ങാടി :ഉള്ളണം നോർത്ത് മുണ്ടിയൻകാവിന് പടിഞ്ഞാറ് വശത്ത് പടിഞ്ഞാറ്റും പാടം എന്ന സ്ഥലത്ത് 400 ഓളം വാഴകൾ കൃഷി ചെയ്യുന്ന തോട്ടത്തിലെ പതിമൂന്നോളം വാഴകൾ വെട്ടി നശിപ്പിച്ചതായി പരപ്പനങ്ങാടി പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രതിക്കെതിരെ നടപടിയെടുത്തില്ലെന്ന് ഉള്ളണം നോർത്തിലെ ചട്ടിക്കൽ കൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .

പകുതിയിലധികം വളർച്ചയെത്തിയ വാഴകളാണ് ഇയാൾ നശിപ്പിച്ചിട്ടുള്ളത് .ഇതിന് മുമ്പ് മൂന്ന് വർഷം പ്രായമുള്ള നാല് തെങ്ങിൻ തൈകൾ കൂമ്പിൽ മണ്ണെണ്ണ ഒഴിച്ചും ഇയാൾ നശിപ്പിച്ചിരുന്നു .വാഴ നശിപ്പിച്ചതിൽ 6500 രൂപയും തെങ്ങിൻ തൈകൾ നശിപ്പിച്ചതിൽ 16000 രൂപയും നഷ്ടം വന്നതായും ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്യുന്നതെന്നും ഇദ്ദേഹം പറഞ്ഞു .കഴിഞ്ഞ ഡിസംബർ 17 നാണ് പൊലീസിൽ പരാതി നൽകിയത് നടപടിയില്ലാത്തതിനാൽ ഈ മാസം മലപ്പുറം പൊലീസ് മേധാവിക്കും പരാതി നൽകി എന്നിട്ടും നടപടിയിയെടുത്തിട്ടില്ലെന്നും കൃഷ്ണൻ പറഞ്ഞു .പുനത്തിൽ വിജിൽ എന്നയാളുടെ പേരിലാണ് പരാതി നൽകിയിട്ടുള്ളത് .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!