Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മലയാളി വേരുകൾ കണ്ടെത്തിയ ഗുജറാത്തി കുടുംബത്തിന് നാടിന്റെ ഊഷ്മള യാത്രയയപ്

HIGHLIGHTS : പരപ്പനങ്ങാടി: പൈതൃക ത്തിന്റെ വേരുകൾ തേടി പരപ്പനങ്ങാടി യിലെത്തിയ ഗുജറാത്തി കുടുംബത്തിന് പരപ്പനങ്ങാടി യിലെ പൊതു പ്രവർത്തകർ വഴി വിളക്കായി. ആറു ' പതിറ്...

ഗുജറാത്തി പെൺകുട്ടി ഫാത്തിമക്ക് ഉപ്പയുടെ പൈതൃക വഴി ക ൾ  കാണിച്ചു കൊടുത്ത പരപ്പനങ്ങാടിയിലെ  പൊതു പ്രവർത്തകരോടപ്പം
ഗുജറാത്തി പെൺകുട്ടി ഫാത്തിമക്ക് ഉപ്പയുടെ പൈതൃക വഴി ക ൾ കാണിച്ചു കൊടുത്ത പരപ്പനങ്ങാടിയിലെ പൊതു പ്രവർത്തകരോടപ്പം

പരപ്പനങ്ങാടി: പൈതൃക ത്തിന്റെ വേരുകൾ തേടി പരപ്പനങ്ങാടി യിലെത്തിയ ഗുജറാത്തി കുടുംബത്തിന് പരപ്പനങ്ങാടി യിലെ പൊതു പ്രവർത്തകർ വഴി വിളക്കായി. ആറു ‘ പതിറ്റാണ്ടു മുന്‍പ്‌ തൊഴിൽ തേടി വീടുവിട്ട പരപ്പനങ്ങാടി ചെറമംഗലം സ്വദേശി വലിയ പറമ്പത്ത് അബ്ദുറഹ്മാൻ നാടും വീടും മറന്ന് ഗുജറാത്തിൽ സ്ഥിര താമസമാക്കുകയായിരുന്നു. ഗുജറാത്തുകാരി ഭാര്യ ബിൾക്കി സീനോട് കേരളത്തിന്റെയും പരപ്പനങ്ങാടിയുടെയുമെല്ലാം
ചിത്രം വിവരിച്ച് കൊടുത്തിരുന്നെങ്കിലും ഒരിക്കൽ പോലും ഇങ്ങോട്ടു വന്നിരുന്നില്ല ‘ പറക്കമുറ്റാത്ത രണ്ട് മക്കളെ ബിൾക്കീസിനെ ഏല്പിച്ച് ഇരുപതിയെട്ട് വർഷങ്ങൾക്ക് മുന്‍പ്‌ അബ്ദുറഹ്മാൻ ഗുജറാത്തിന്റെ മണ്ണിൽ അന്ത്യ വിശ്രമം കൊണ്ടു. പിന്നീട് ഉമ്മയിൽ നിന്നറിഞ്ഞ വിവരങ്ങളിൽ നിന്ന് ആവേശമുൾകൊണ്ട് സർക്കാർ ഉദ്യാഗസ്ഥയായ മകൾ ഫാത്തിമ ബിസിനസുകാരനായ ഭർത്താവ് റിയാസിനെയും മക്കളെയും കൂട്ടി ശനിയാഴ്ച പരപ്പനങ്ങാടിയിലെത്തുക യായിരുന്നു.

കുടുംബബന്ധം വിളക്കി ചേർക്കാനുള്ള ഇവരുടെ പുണ്യകരമായ അന്വേഷണ തൃഷ്ണ തിരിച്ചറിഞതോടെ പരപ്പനങ്ങാടിയിലെ പൊതു പ്രവർത്തകർ ഇവരെ സഹായിക്കാന്‍ രംഗത്തെത്തുകയായിരുന്നു. പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് നവാസ് ചിറമoഗലത്തിന്റെ പിതൃ സഹോദര പുത്രിയും കുടുംബവുമായിരുന്നു ഇത്. ഇകാര്യം തിരിച്ചറിഞതോടെ ഗുജറാത്തി കുടുംബത്തിനും പരപ്പനങ്ങാടിയിലെ പൊതു പ്രവർത്തകർക്കും ആഹ്ലാദം അണപൊട്ടി .  ടൗണിലെ  ഹോട്ടലിൽ ആധിഥേയ സൽക്കാരം നല്‍കി
. പിന്നീട് ഉപ്പയുടെ ചെറമംഗലത്തെ തറവാട് വീടിന്റെ പടി കയറിയതോടെ കാലം സമ്മാനിച്ച അകൽച്ചയുടെ അതിരുകൾ മറന്ന് ബന്ധുക്കൾ ഇവരെ വാരി പുണർന്നു.

sameeksha-malabarinews

കണ്ണീരിണിഞ്ഞ ഇവരുടെ സമാഗമം ഇനിയൊരിക്കലും തകരാത്ത സ്നേഹത്തിന്റെ ഉരുക്കിൽ വിളക്കിയ ചരിത്രമായി മാറിയെന്നും അടുത്ത ദിവസം തന്നെ ഉമ്മയേയും സഹോദരനെയും കുടുംബത്തെയും കൂടി വരാമെന്നും ഫാത്തിമ പിതൃബന്ധുകൾക്ക് ഉറപ്പു നൽകി. എസ് ടി യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ‘ ഫെയ്സ് ഫൗണ്ടേഷൻ കൺവീനർ പി ഒ നഈം ‘ സി എച്ച് വിചാർ വേദി നേതാവ് ഗഫൂർ ഹാജി ജനകീയ മുന്നണി പ്രവർത്തകൻ ഉദൈഫ് തുടങ്ങിയവരാണ് ഇവർക്ക് കുടുംബ ബന്ധങ്ങളുടെ നാട്ടുവഴികളിലേക്ക് വെളിച്ചം പകർന്നത് ‘

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!