Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബിഎസ്എന്‍എല്ലിന്റെ ഒളിച്ചുകളി; ബാങ്കുകളുടെ പ്രവര്‍ത്തനം തകരാറിലായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ഒപ്ടിക്കല്‍ ഫൈബറിലുണ്ടായ തകരാറുമൂലം പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു.

11 മണിയോടെ ബിഎസ്എന്‍എല്‍ കണക്ഷനുകളിലുള്ള ഫോണുകളും നെറ്റ് കണക്ഷനും ഇല്ലാതായതോടെ ബാങ്കുകള്‍ എ ടിഎം സെന്ററുകള്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍, വ്യാപാര സ്ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവിടങ്ങള്‍ നിലച്ചു. പരപ്പനങ്ങാടി വള്ളിക്കുന്ന പഞ്ചായത്തുകളിലാണ് ഇത് ബാധിച്ചത്.

sameeksha-malabarinews

രണ്ടുമണിയോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!