Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബസ്സ് കടയിലേക്ക് പാഞ്ഞുകയറി

HIGHLIGHTS : പരപ്പനങ്ങാടി : പയിനിങല്‍ ജംഗ്ഷനില്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്കാണ് പാഞ്ഞുകയറി. 2 പേര്‍ക്ക് പരിക്കേറ്റു.

പരപ്പനങ്ങാടി : പയിനിങല്‍ ജംഗ്ഷനില്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്കാണ് പാഞ്ഞുകയറി. 2 പേര്‍ക്ക് പരിക്കേറ്റു.

ഇന്നു രാവിലെ 11.30 മണിക്കാണ് സംഭവം. തിരൂരില്‍ നിന്നും ചാലിത്തേക്ക് പോവുകയായിരുന്ന പുലരി ബസ്സാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതിയില്‍ വളയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കറിയ ബസ്സ് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന മാരുതി കാറിനെയും ഓട്ടോറിക്ഷയേയും വികലാംഗനായ ഫിറോസെന്നയാളുടെ മുച്ചക്ര വാഹനത്തിലും ഇടിച്ചതിനുശേഷം ഫുട്പാത്തിലേക്ക് കയറി ബ്യൂട്ടിടെക്‌സ് എന്ന കടയുടെ ചുമരിലിടിച്ച് നില്‍ക്കുകയായിരുന്നു.

sameeksha-malabarinews

ബസ്സിടിച്ച വികലാംഗനായ ഫിറോസിനെ ബസ്സിനടിയില്‍ നിന്നാണ് വലിച്ചെടുത്തത്. നിസാരപരിക്കുകളേറ്റ ഇയാളെ പരപ്പനങ്ങാടി എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇടിയുടെ ആഘാതത്തില്‍ മാരുതി കാറും ഓട്ടോറിക്ഷയും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.

ബസ് അപകടത്തില്‍ പെടുന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബസ്സിലെ ക്ലീനറാണെന്ന് പറയപ്പെടുന്നു. സംഭവം നടന്നയുടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പരപ്പനങ്ങാടി ജംഗ്ഷനിലെ ഏറെ തിരക്കുണ്ടാവാറുള്ള ഈ സ്ഥലത്ത് ആസമയത്ത് ആളുകള്‍ കുറവായതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!