Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പലയിടത്തും കടല്‍് കരയിലേക്ക് കയറി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ആലുങ്ങല്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ആലുങ്ങല്‍ ബീച്ച്, അങ്ങാടി കടപ്പുറം, ചാപ്പപ്പടി, കെട്ടുങ്ങല്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ടായി. ചാപ്പപ്പടിയിലും, ടിപ്പുസുല്‍ത്താന്‍ റോഡിന് ഇരുവശത്തുമുള്ള വീടുകളിലേക്കും കടല്‍വെള്ളം ഇരച്ചുകയറി. വേലിയേറ്റ സമയത്ത്് നടന്ന ഈ കടല്‍ ക്ഷോഭത്തില്‍ കടല്‍ഭിത്തിയില്ലാത്ത് ഇടങ്ങളിലെല്ലാം വന്‍ നാശ നഷ്ടമാണ് ഉണ്ടായത്.
ടിപ്പുസുല്‍ത്താന്‍ റോഡിലേക്കും , കെ പി എച്ച് റോഡിലേക്കും കടല്‍വെള്ളം ഇരച്ചുകയറി മണിക്കൂറുകളോളം ഈ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിര്‍ത്തിവെച്ചു.

കടലോരത്ത്് താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഇനിയും കടല്‍ക്ഷോഭമുണ്ടകുമോ എന്ന ആശങ്കയിലാണ്. വേലിയേറ്റ സമയത്ത് കടലിലുണ്ടാകുന്ന ‘യാമത്തല’ എന്ന പ്രതിഭാസമാണ് ഇത്തരം കടല്‍കയറ്റത്തിന് കാരണമെന്നാണ് പഴമക്കാരുടെ പക്ഷം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!