Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ടോള്‍ പിരിക്കാന്‍ നീക്കം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ

പരപ്പനങ്ങാടി:  പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാന്‍ അധികാരികള്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പരപ്പനങ്ങാടിയില്‍ ടോള്‍പിരവ് നടപ്പിലാക്കാന്‍ 144 നടപ്പിലാക്കാന്‍ പോലീസ് ശ്രമം
.
ഇന്ന് പരപ്പനങ്ങാടിയിലെത്തിയ ഉത്തരമേഖല എഡിജിപിയടക്കമുള്ള ഉന്നതപോലീസ് ഉദ്യോഗ്‌സഥരാണ് നിരോധനാജ്ഞ പ്രഖ്യപിക്കാനൊരുങ്ങിയത്. പിന്നീട് മലപ്പുറം ജില്ല്കളക്ടറിടപെട്ട് ഇത് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.സര്‍വ്വകക്ഷിയോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തശേഷം മതി ഇത്തരം നടപടികളെന്നതാണ് കളക്ടറുടെ നിലപാട്.

ഇതനുസരിച്ച രണ്ടു ദിവസത്തിനുള്ളില്‍ കളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനാണ് നീക്കം. ഈ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്ങില്‍ അടുത്ത ദിവസം മുതല്‍ പോലീസ് ആക്ട് പ്രഖ്യാപിച്ച്  ശക്തമായ പോലീസ് കാവലില്‍ ടോള്‍ പിരക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ഇതിനിടെ ഇന്നും പരപ്പനങ്ങാടിയില്‍ പ്രതിഷേധങ്ങളക്കാ കുറവുണ്ടായില്ല. രാവിലെ സര്‍വ്വകക്ഷി ആക്ഷന്‍കൗണ്‍സിലിന്റെ അനശ്ചിതകാല ധര്‍ണ്ണ ഇന്ന് ഇപി മുഹദാലി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇപി സമരപന്തലിലെത്തിയത് സമരക്കാര്‍ക്കാരെ ആവേശം കൊള്ളിച്ചു

sameeksha-malabarinews

വൈകീട്ട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോളിഡാരിറ്റി നഗരത്തില്‍ പ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!