Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നടന്നത് ക്രൂരമായ ലാത്തിചാര്‍ജ്ജ് ; പ്രായമായവരപ്പോലും തല്ലിവീഴ്ത്തി

HIGHLIGHTS : ലാത്തിചാര്‍ജ്ജിന്റെ വീഡിയോ ദൃശ്യങ്ങള്‍

പരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹ റെയല്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തിയ നടപടിയല്‍ പ്രതിഷേധിച്ച് മാര്‍ച്ച നടത്തിയ ഡിവൈഎഎൈ പ്രവര്‍ത്തകര്‍ക്കും സര്‍വ്വകക്ഷി ആക്ഷന്‍കൗണ്‍സില്‍ പ്രവര്‍ത്തകരേയും പോലീസ് നേരിട്ടത് അതിക്രൂരമായി. സമാധാനപരമായി സമരത്തിനെത്തിയ ആക്ഷന്‍കൗണ്‍സിലിന്റെ ചെടര്‍മാനായ വയോധികനായ ഇപി മുഹമ്മദാലിയെ പോലും പോലീസ് തലക്കടിച്ചാണ് വീഴ്ത്തിയത്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലാത്തിചാര്‍ജ്ജില്‍ കണ്ണിന് പരിക്കേറ്റ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയംഗം മുഹമ്മദ് റാഫി അയിനിക്കാട്ട് പ്രദീപ്(24) മണ്ണാരക്കല്‍ ബൈജു (28) എന്നിവരെ ഗൂരൂതരമായ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
രാവിലെ മുതല്‍ പോലീസ് കാവലില്‍ ടോള്‍പിരിവ് നടക്കുന്നതറിഞ്ഞ് സംഭവസ്ഥലത്തേക്കെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും എത്തിയിരുന്നു. പിന്നീട് സര്‍വ്വകക്ഷി ആക്ഷന്‍കൗണ്‍സില്‍ പ്രവര്‍ത്തകരും കൂടി സമരരംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം ചെറിയ ഉന്തും തള്ളുമുണ്ടായതോടെ പോലീസ് ലാത്ത് ചാര്‍ജ്ജ് നടത്തുകയായിരു്ന്നു. തൂടര്‍ന്ന പോലീസിനു നേരെ കല്ലേറുമുണ്ടായി. ഇതിനിടെ നിലത്ത്ുവീണ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞി്ട്ടു മര്‍ദ്ധിക്കുകയായിരുന്നു

sameeksha-malabarinews

ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ ഡിവൈഎഫ്എഐ ജീല്ലാകമറ്റിയംഗമായ വിനീഷ് രജീഷ്‌ലാല്‍, മേച്ചേരി നജീബ്, അനില്‍കുമാര്‍ എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ തിങ്കളാഴ്ച പരപ്പനങ്ങാടി പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കാന്‍ സര്‍വ്വകക്ഷി ആക്ഷന്‍കൗണ്‍സില്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!