Section

malabari-logo-mobile

പത്താം തരം തുല്യതാ: ‘അക്ഷരശ്രീ’ സംഗമങ്ങള്‍ തുടങ്ങി

HIGHLIGHTS : മലപ്പുറം: ജില്ലയിലെ പത്താംതരം തുല്യതാ പഠിതാക്കളുടെ സംഗമം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു.

unnamed (2)മലപ്പുറം: ജില്ലയിലെ പത്താംതരം തുല്യതാ പഠിതാക്കളുടെ സംഗമം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചെയര്‍മാന്‍ സലീം കുരുവമ്പലം അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സംഗമങ്ങളില്‍ ഓരോ പ്രദേശത്തെയും പത്താം തരം തുല്യതാ പഠിതാക്കളാണ്‌ ഒത്തുചേരുന്നത്‌. മലപ്പുറം-മങ്കട ബ്ലോക്ക്‌, മഞ്ചേരി നഗരസഭയിലെ പഠിതാക്കളുടെ സംഗമമാണ്‌ ടൗണ്‍ ഹാളില്‍ നടന്നത്‌. ജില്ലാ പഞ്ചായത്ത്‌ സ്ഥിര സമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍ പഠിതാക്കള്‍ക്കുള്ള ‘അക്ഷരശ്രീ’ കൈപ്പുസ്‌തകം വിതരണം ചെയ്‌തു.
ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ കുഞ്ഞു, അംഗം ഉമ്മര്‍ അറക്കല്‍, സെക്രട്ടറി എ. അബ്‌ദുള്‍ ലത്തീഫ്‌, സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം അഡ്വ. എ.എ റസാഖ്‌, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി.കെ ജയന്തി, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. അബ്‌ദുള്‍ റഷീദ്‌ എന്നിവര്‍ സംസാരിച്ചു. ഡോ. ടി. സലിം, ഹംസ അഞ്ചുമുക്ക്‌ എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി.
പെരുമ്പടപ്പ്‌-പൊന്നാനി ബ്ലോക്കുകളിലെയും പൊന്നാനി നഗരസഭയിലെയും പഠിതാക്കളുടെ സംഗമം എടപ്പാളിലും കുറ്റിപ്പുറം-വേങ്ങര ബ്ലോക്കുകളിലെയും കോട്ടക്കല്‍ നഗരസഭയിലെയും പഠിതാക്കളുടെ സംഗമം കോട്ടക്കലും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ബാക്കിയുള്ള സംഗമങ്ങള്‍ 15ന്‌ വണ്ടൂരിലും 16 ന്‌ കൊണ്ടോട്ടിയിലും 17 ന്‌ കീഴാറ്റൂരിലും 19 ന്‌ കാവനൂരിലും 21 ന്‌ തിരൂരങ്ങാടിയിലും 22 ന്‌ തിരൂരിലും 23 ന്‌ നിലമ്പൂരിലും നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!