Section

malabari-logo-mobile

പതിനൊന്നാമത് ഡല്‍ഹി ഓട്ടോ എക്‌സ്‌പോക്ക് പ്രൗഢ ഗംഭീരമായ തുടക്കം.

HIGHLIGHTS : രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോക്ക് കൗതുകരമായ തുടക്കം തന്നെയാണ് ഇത്തവ ണയും. എന്തുകൊണ്ടോ വിലകുറഞ്ഞ കാറുകള്‍ ഇത്തരം എക്...

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോക്ക് കൗതുകരമായ തുടക്കം തന്നെയാണ് ഇത്തവ ണയും. എന്തുകൊണ്ടോ വിലകുറഞ്ഞ കാറുകള്‍ ഇത്തരം എക്‌സിബിഷനുകളെ പലപ്പോഴും ജനകീയമാക്കാറുണ്ട്. ഇപ്രാവശ്യത്തെ ഒരു ആകര്‍ഷണം ബജാജില്‍ നിന്നും വന്നേക്കാവുന്ന റിനോയുമായുള്ള സംയുക്ത സംരംഭത്തില്‍ പിന്നൈ റീബോ എന്ന ചെറുകാര്‍ ബജാജ് അതിന്റെ തന്നെ 3 വീലര്‍ സംവിധാനത്തിന് പകരം പ്രതിഷ്ഠിക്കുവാന്‍ റീബോയെ ഒരുക്കുകയാണെന്നാണ് പൊതുവെ സംസാരം. ബജാജ് ഓട്ടോറിക്ഷകള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ മൈലേജാണ് പ്രസ്തുക കാറിന് വാഗ്ദാനം ചെയ്യുന്നത് ലിറ്ററിന് 35 കി.മി.. ഇത് ഒരു കാറല്ലെന്നും ഫോര്‍വീലറാണെന്നുള്ള രാജീവ് ബജാജിന്റെ വരികള്‍ക്കിടയിലെ അര്‍ത്ഥം മനസ്സിലാക്കിയെടുക്കാന്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരും. കേവലം200 സിസി മാത്രമുള്ള എഞ്ചിനാണ് ബജാജ് റിനോ ദമ്പതികളുടെ കുട്ടിയുടെ ഹൃദയത്തിന്റെ വ്യാസം. അതുകൊണ്ടു തന്നെ റോഡിലെ പെര്‍ഫോര്‍മന്‍സ് അനുഭവിച്ച് അിറഞ്ഞാല്‍ മാത്രമേ ബാക്കി പറയാനാവും. കരുത്തന്മാരുടെ കൂടിചേരലാവുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. നമുക്കും കാത്തിരിക്കാം.

പതിനൊന്നാമത്തെ എക്‌സ്‌പോയുടെ മറ്റൊരു സീരിയസ് അനുഭൂതിയാണ് ഫോര്‍ഡ്പുറത്തിക്കാനുദ്ദേശിക്കുന്ന എക്കോ സ്‌പോര്‍ട്ട് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പോവുന്ന എട്ട് ആഗോള മോഡലുകളില്‍ നായകനായെത്തുന്നത് തീര്‍ച്ചയായും എക്കോ സ്‌പോര്‍ട്ട് തന്നെ ഫോര്‍ഡില്‍ നിന്നു പുറത്തു ചാടുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള കരുത്തന്‍ എകോ സ്‌പോര്‍ട്ട് ആയിരിക്കും. മൂന്ന് സിലിണ്ടര്‍ ഇക്കോബൂസ്റ്റ് റേഞ്ചില്‍ ഒരു ലിറ്റര്‍ എഞ്ചിനാണ് പുതിയ സാഹസത്തിന്റെ കാതല്‍. ബ്രസീല്‍ ഓടിതുടങ്ങിയ എക്കോ സ്‌പോട്ട് നേക്കാള്‍ 30 ശതമാനം ഇന്ധനക്ഷമത കൂടുതലായാണ് . ഡല്‍ഹിയിലേക്ക് ഇവന്റെ വരവ് ഇന്ത്യയില്‍ നിലവിലുള്ള പ്ലാന്റുകള്‍ നവീകരിക്കാനും, പുതിയ പ്ലാന്റുകള്‍ തുടങ്ങുവാനും ഫോര്‍ഡ് ലക്ഷ്യമിടുന്നു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!