Section

malabari-logo-mobile

പഞ്ചായത്ത്‌ വിഭജനം ഹൈക്കോടതി റദ്ദാക്കി

HIGHLIGHTS : കൊച്ചി: പഞ്ചായത്ത്‌ വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. ഒരു പഞ്ചായത്തില്‍ 2 വില്ലേജുകളിലെ സ്ഥലങ്ങള്‍ വരുന്നത്‌ നിയമപരിമായി നിലനില്‍ക്കില്ലെന്ന്‌ ...

Kerala-High-Court-Newskeralaകൊച്ചി: പഞ്ചായത്ത്‌ വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. ഒരു പഞ്ചായത്തില്‍ 2 വില്ലേജുകളിലെ സ്ഥലങ്ങള്‍ വരുന്നത്‌ നിയമപരിമായി നിലനില്‍ക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയുടെ ഉത്തരവ്‌. ഇതോടെ പുതുതായി രൂപീകരിച്ച 69 ഓളം പഞ്ചായത്തുകളുടെ രൂപീകരണം അസാധുവാകും.

വിഭജനം ചോദ്യം ചെയ്‌ത്‌ 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ ഈ ഉത്തരവ്‌. 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ്‌ നിയമാനുസൃതമല്ലെന്ന്‌ കണ്ടെത്തിയിട്ടുള്ളത്‌. പഞ്ചായത്ത്‌ ആക്ട്‌ അനുസരിച്ച്‌ വില്ലേജുകള്‍ ഏത്‌ പഞ്ചായത്തിലായാലും അത്‌ പൂര്‍ണമായി നില നിര്‍ത്തണമെന്ന്‌ നിയമമാണ്‌.

sameeksha-malabarinews

കോഴിക്കോട്‌, തിരുവനന്തപുരം കോര്‍പറേഷനുകള്‍ വിഭജിച്ച്‌ പുതിയ നഗരസഭകള്‍ രൂപീകരിച്ച നടപടി ഹൈക്കോടതി കഴിഞ്ഞയാഴ്‌ച റദ്ദാക്കിയിരുന്നു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ വിഭജിച്ച്‌ എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍, നല്ലളം എന്നീ നഗരസഭകള്‍ രൂപീകരിച്ചതും തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഭജിച്ച്‌ കഴക്കൂട്ടം നഗരസഭ രൂപീകരിച്ചതുമാണ്‌ കോടതി റദ്ദാക്കിയിരിക്കുന്നത്‌.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ ഹൈക്കോടതിയുടെ ഈ വിധി വന്നിരിക്കുന്നത്‌. വാര്‍ഡ്‌ വിഭജന നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വരുന്ന ഒക്ടോബറില്‍ തെരഞ്ഞെടുപ്പ്‌ നടത്താനാകില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ ഡിസംബറില്‍ മാത്രമേ തെരഞ്ഞെടുപ്പ്‌ നടത്താനാവൂ എന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. അല്ലാത്തപക്ഷം പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാടിന്‌ എതിരായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!