Section

malabari-logo-mobile

ന്യൂനപക്ഷ സംവരണത്തോട്‌ യോജിപ്പില്ല; അത്‌ മതപരിവര്‍ത്തനത്തിന്‌ കാരണമാകും;അരുണ്‍ ജെയ്‌റ്റ്‌ലി

HIGHLIGHTS : പാറ്റ്‌ന: ന്യൂനപക്ഷ സംവരണത്തോട്‌ യോജിക്കാനിവില്ലെന്നും അത്‌ മതപരിവര്‍ത്തനത്തിന്‌ കാരണമാകുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. ബീഹാറിലെ തെരഞ്...

ArunJaitleyപാറ്റ്‌ന: ന്യൂനപക്ഷ സംവരണത്തോട്‌ യോജിക്കാനിവില്ലെന്നും അത്‌ മതപരിവര്‍ത്തനത്തിന്‌ കാരണമാകുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. ബീഹാറിലെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെയാണ്‌ ജെയ്‌റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്‌.

മതത്തിന്റെ പേരില്‍ സംവരണം നല്‍കുന്നത്‌ അപകടകരമാണ്‌. അത്‌ ജനങ്ങളെ ക്രിസ്‌തുമതത്തിലേക്കും ഇസ്ലാംമതത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിന്‌ പ്രേരിപ്പിക്കുമെന്നും അദേഹം പറഞ്ഞു. ‘മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ നിര്‍മ്മാണ സഭ തള്ളിക്കളഞ്ഞതാണ്‌. മതത്തിന്റെ പേരിലുള്ള റിസര്‍വേഷന്‌ വേണ്ടി നിങ്ങള്‍ വാദിക്കുന്നുവെങ്കില്‍ മതപരിവര്‍ത്തനം ചെയ്‌തെത്തുന്നവര്‍ക്കുള്ള പങ്ക്‌ ആര്‌ നല്‍കും?’ എന്നും അരുണ്‍ ജെയ്‌റ്റ്‌ലി ചോദിക്കുന്നു.

sameeksha-malabarinews

അതെസമയം എസ്‌ എസ്‌ മേധാവി മോഹന്‍ ഭാഗവത്‌ സംവരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ബി ജെ പി സര്‍ക്കാര്‍ പിന്‍തിരിഞ്ഞിട്ടില്ലെന്നും റിസര്‍വേഷന്‌ വേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നും ജയ്‌റ്റ്‌ലി പരഞ്ഞു.

ഹിന്ദു ദളിതര്‍ക്ക്‌ 15-16 ആര്‍ട്ടിക്കുകളില്‍ നിര്‍ദേശിക്കുന്ന സംവരണമാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ മതപരിവര്‍ത്തനം ചെയ്‌താല്‍ ആര്‍ട്ടിക്കിള്‍ 15-16, ആര്‍ട്ടിക്കിള്‍ 29-30 എന്നിവ നിര്‍ദേശിക്കു്‌ന അവകാശങ്ങളും ആളുകള്‍ക്ക്‌ ലഭിക്കും. ഇതുവഴി പട്ടികജാതി-പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെ റിസര്‍വേഷന്‍ ചോര്‍ത്തപ്പെടുകയാണ്‌ ചെയ്യുകയെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!