Section

malabari-logo-mobile

ന്യൂട്ടണ്‍ അവതരിപ്പിച്ച 35 വര്‍ഷം പഴക്കമുള്ള പ്രോബ്ലത്തിന് ഉത്തരവുമായി ഇന്ത്യന്‍ ബാലന്‍.

HIGHLIGHTS : ലണ്ടന്‍ : ജര്‍മനിയില്‍ ഇന്ത്യക്കാരനായ 16

ലണ്ടന്‍ : ജര്‍മനിയില്‍ ഇന്ത്യക്കാരനായ 16 വയസ്സുകാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലോക ഗണിതശാസ്ത്രത്തില്‍ 350 വര്‍ഷം പഴക്കമുള്ള പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ഐസക് ന്യൂട്ടണ്‍ മുന്‍പോട്ടുവെച്ച ഗണിത ലോകത്തെ കുഴക്കിയ ഈ പ്രോബ്ലത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നത് ശൗര്യ റായ് എന്ന ബംഗാളി ബാലനാണ്.

ന്യൂട്ടണ്‍ന്റെ രണ്ട് അടിസ്ഥാന പരമായ പ്രായോഗിക ചലനങ്ങള്‍ ഉപയോഗിച്ചുള്ള പ്രശ്‌നങ്ങള്‍ക്കാണ് റായ് ഉത്തരം കണ്ടെത്തിയിരിക്കുന്നത്.
ഒരു പന്ത് ചുമരിലേക്ക് എറിയുമ്പോള്‍ ആ പന്തിന്റെ ആകാശ പാത എങ്ങിനെയായിരിക്കുമെന്നും എവിടേക്കാണ് കൃത്യമായി ബൗണ്‍സുചെയ്യാമെന്ന് പ്രവചിക്കാന്‍ കഴിയുമെന്നുള്ളതാണ് ശൗര്യ റായിയുടെ കണ്ടെത്തല്‍.
ഡെര്‍സെന്‍ സര്‍വ്വകലാശാലയിലേക്കുള്ള പഠനയാത്രയിലാണ് പ്രൊഫസര്‍മാര്‍ പറഞ്ഞ തര്‍ക്കാന്‍ കഴിയാത്ത പ്രോബ്ലത്തെകുറിച്ച് ശൗര് റായ് അറിഞ്ഞതും അതിന് ഉത്തരം കണ്ടെത്തിയതും

sameeksha-malabarinews

6 വയസ്സുമുതല്‍ തന്നെ ശൗരിറായി സങ്കീര്‍ണമായ സമവാക്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരുന്നു. 4 വര്‍ഷം മുമ്പ് ജര്‍മ്മന്‍ ഭാഷയറിയാതെ ജര്‍മ്മനിയിലെത്തിയ റായ് ഇന്ന് അനായാസേന ജര്‍മ്മന്‍ഭാഷ കൈകാര്യം ചെയ്യും. ഇദേഹത്തിന്റെ കഴിവു മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ 2 തവണ ഡബിള്‍ പ്രമോഷനും നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!