Section

malabari-logo-mobile

നേപ്പാള്‍ ഇന്ന്‌ ജനാധിപത്യ ഭരണഘടന സ്വീകരിക്കും

HIGHLIGHTS : കാഠ്‌മണ്ഡു: അരനൂറ്റാണ്ടിലേറെ നീണ്ട പ്രക്ഷോഭത്തിന്‌ ശേഷം നേപ്പാളില്‍ ജനാധിപത്യ ഭരണഘടന ഇന്ന്‌ പ്രാബല്യത്തില്‍ വരും. യുദ്ധവും രാജകുടുംബത്തിലെ കൂട്ടക്ക...

nepal-costituitionകാഠ്‌മണ്ഡു: അരനൂറ്റാണ്ടിലേറെ നീണ്ട പ്രക്ഷോഭത്തിന്‌ ശേഷം നേപ്പാളില്‍ ജനാധിപത്യ ഭരണഘടന ഇന്ന്‌ പ്രാബല്യത്തില്‍ വരും. യുദ്ധവും രാജകുടുംബത്തിലെ കൂട്ടക്കൊലയും ഭൂകമ്പങ്ങളും മൂലം തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ പുതിയ ചുവടുവെയ്‌പ്പിനെ ലോകം ആകാംക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്‌.

ഫെഡറല്‍ സംവിധാനത്തോടെയുള്ള ഏഴ്‌ സംസ്ഥാനങ്ങളാണ്‌ ഭരണഘടനയില്‍ വിഭാവനം ചെയ്യുന്നത്‌. പ്രസിഡന്റ്‌ രാം ബാരണ്‍ യാദവ്‌ ഇന്ന്‌ ഔദ്യോഗികമായി ഭരണഘടന സ്വീകരിച്ചതായി പ്രഖ്യാപിക്കും.

sameeksha-malabarinews

രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പുതിയ ഭരണഘടനയെ ചൊല്ലി അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 40 പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിരസിക്കപ്പെട്ടതാണ്‌ അക്രത്തിന്‌ കാരണമായത്‌. ഏഴ്‌ വര്‍ഷത്തിലധികമായി ഭരണഘടനയുടെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്ക്‌ സാധിച്ചിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!