Section

malabari-logo-mobile

നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എഫ്.ലോറന്‍സ്

HIGHLIGHTS : തിരു: നെയ്യാറ്റിന്‍കരയില്‍ എഫ്.ലോറന്‍സ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയോഗത്തിലാണ്

തിരു: നെയ്യാറ്റിന്‍കരയില്‍ എഫ്.ലോറന്‍സ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനമുണ്ടായത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റാണ് ലോറന്‍സിന്റെ പേര് നിര്‍ദേശിച്ചത്.
ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൈകൊള്ളും. അതിനുശേഷം മാത്രമായിരിക്കും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക.

 

സിപിഐഎം അംഗമല്ലാത്ത ലോറന്‍സ് ഇപ്പോള്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തംഗമാണ്. ഇവിടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ലോറന്‍സ് ജയിച്ചത്. കേരള കോണ്‍ഗ്രസ് ജേക്കബ് യുവജന വിഭാഗം നേതാവായിരുന്നു നേരത്തെ ലോറന്‍സ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കാരാട് ജംഗ്ഷന്‍ ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. സി.എസ് .ഐ സഭാംഗമായ ലോറന്‍സ് നാടാര്‍ വിഭാഗത്തില്‍ പെട്ടയാളാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!