Section

malabari-logo-mobile

നൂറിലധികം വിദേശികളായ എയ്‌ഡ്‌സ്‌ രോഗികള്‍ കുവൈത്തിലെത്തിയതായി റിപ്പോര്‍ട്ട്‌

HIGHLIGHTS : കുവൈത്ത്‌ സിറ്റി: നൂറിലധികം വിദേശികളായ എയ്‌ഡ്‌സ്‌ രോഗികള്‍ വിസക്കച്ചവടത്തിന്റെ മറവില്‍ കുവൈത്തിലെത്തിയതായി റിപ്പോര്‍ട്ട്‌. ആരോഗ്യമന്ത്രാലയ വൃത്തങ്ങ...

Untitled-1 copyകുവൈത്ത്‌ സിറ്റി: നൂറിലധികം വിദേശികളായ എയ്‌ഡ്‌സ്‌ രോഗികള്‍ വിസക്കച്ചവടത്തിന്റെ മറവില്‍ കുവൈത്തിലെത്തിയതായി റിപ്പോര്‍ട്ട്‌. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കുവൈത്തിലെത്തിയ വിദേശികളില്‍ മൂന്ന്‌ മാസമായി നടത്തിയ പരിശോധനയിലാണ്‌ ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌. ഇക്കാര്യത്തില്‍ മെഡിക്കല്‍ എക്‌സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പൊതുആരോഗ്യവിഭാഗം അസിസ്‌റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ഖത്താന്‌ നല്‍കുകയും അവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌തല അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്‌.

കുറ്റം ചെയ്‌ത വിസക്കച്ചവടത്തിന്‌ കൂട്ടുനിന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ്‌ മന്ത്രാലയത്തിന്റെ തീരുമാനം. സ്വന്തം നാട്ടില്‍ നിന്ന്‌ വൈദ്യപരിശോധനയില്‍ കൃത്രിമത്വം കാണിച്ച്‌ കുവൈത്തിലെത്തുന്നവര്‍ ഇവിടുത്തെ പരിശോധനയിലാണ്‌ രോഗബാധിതരാണെന്ന്‌ തെളിയുന്നത്‌. എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗം ബാധിച്ചവരെ പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ഭിതിയിലാണ്‌. തുടര്‍ച്ചയായി ഇത്തരം രോഗികളുമായി ഇടപഴകുന്നത്‌ രോഗം പടരാനിടയാക്കുമെന്ന ഭയം ഇവര്‍ക്കുണ്ട്‌. വിസക്കച്ചവടക്കാരുടെ പ്രവൃത്തിയാണ്‌ ഇത്തരം ഒരവസ്ഥയ്‌ക്ക്‌ ഇടയാക്കിയിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രാലയങ്ങള്‍ വ്യ്‌ക്തമാക്കി.

sameeksha-malabarinews

പണം മാത്രം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന വിസക്കച്ചവടക്കാര്‍ ആളുകളില്‍ നിന്നും സ്വന്തം രാജ്യത്ത്‌ നിന്ന്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ മുഴുവന്‍ പണവും ആദ്യമേ തന്നെ വാങ്ങുന്നു. അതുകൊണ്ടു തന്നെ ഇവര്‍ കൊണ്ടുവരുന്നവര്‍ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടാല്‍ പിഴയായി അടക്കേണ്ട 500 ദീനാര്‍ മാത്രമാണ്‌ ചെലവാക്കേണ്ടി വരുന്നത്‌. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വിസക്കച്ചവടക്കാരുടെ ഇത്തരം തട്ടിപ്പുകള്‍ക്ക്‌ അന്ത്യംകുറിക്കാനാവൂ എന്ന്‌ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!