Section

malabari-logo-mobile

‘നീറ്റ്’ ഇക്കൊല്ലം ഒഴിവാക്കും

HIGHLIGHTS : ന്യൂഡൽഹി: മെഡിക്കല്‍ -ഡെന്‍റല്‍ കോഴ്സ് പ്രവേശത്തിന് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷ (നീറ്റ്) ഇക്കൊല്ലം ഒഴിവാക്കും. ‘നീറ്റ്’ നടത്താനുള്ള സുപ്രീംകോടതി...

ന്യൂdownloadഡൽഹി: മെഡിക്കല്‍ -ഡെന്‍റല്‍ കോഴ്സ് പ്രവേശത്തിന് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷ (നീറ്റ്) ഇക്കൊല്ലം ഒഴിവാക്കും. ‘നീറ്റ്’ നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് താല്‍ക്കാലികമായി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണറിയുന്നത്.

ഇക്കൊല്ലം ‘നീറ്റ്’ നടപ്പാക്കുന്നത് മൂലമുണ്ടാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തത്തെിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടകളും ഈ വര്‍ഷത്തെ ‘നീറ്റി’ല്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രനീക്കം. എന്നാൽ ജൂലൈ 24ന് നടക്കാനിരിക്കുന്ന ‘നീറ്റ്’ രണ്ടാം ഘട്ടം യഥാസമയം നടക്കും.

sameeksha-malabarinews

ഭാഷ, സിലബസ് എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പരാതിരഹിതമായി അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താനാണ് ശ്രമിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!