Section

malabari-logo-mobile

നിലമ്പൂര്‍ മോഡല്‍ വികസനം ഡോക്യുമെന്ററിയാക്കാന്‍ കൊറിയന്‍ ടി.വിയും

HIGHLIGHTS : നിലമ്പൂര്‍ നഗരസഭ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കാന്‍ കൊറിയന്‍ ന്യൂസ്‌ ചാനല്‍ സംഘമെത്തി

DSC_0148നിലമ്പൂര്‍ നഗരസഭ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കാന്‍ കൊറിയന്‍ ന്യൂസ്‌ ചാനല്‍ സംഘമെത്തി. കൊറിയന്‍ ദേശീയ ചാനലായ കെ.ബി.എസിന്റെ (കൊറിയന്‍ ബ്രോഡ്‌കാസ്‌റ്റിങ്‌ സിസ്‌റ്റം) അന്താരാഷ്‌ട്ര വാര്‍ത്താ വിഭാഗമാണ്‌ നിലമ്പൂരിലെത്തിത്‌. സ്‌ത്രീധനരഹിത ഗ്രാമം, തുടര്‍ പദ്ധതികളായ ശിശുനഗരം, എല്ലാവര്‍ക്കും പത്താംക്ലാസ്‌ യോഗ്യത നേടിക്കൊടുക്കുന്ന സമീക്ഷ, വിവാഹ ചൂഷണത്തിനിരയായ സ്‌ത്രീകളെ പുനരധിവസിപ്പിക്കുന്ന സുരക്ഷിത, തൊഴില്‍ അധിഷ്‌ഠിത കോഴ്‌സുകള്‍ നല്‍കി യുവതികളെ സാമ്പത്തിക സ്വയംപര്യാപ്‌തരാക്കുന്ന കമ്യൂനിറ്റി കോളജ്‌, പട്ടികജാതിക്കാരെയും ആദിവാസികളെയും മുഖ്യധാരയിലെത്തിക്കുന്ന ‘ഒപ്പത്തിനൊപ്പം’ തുടങ്ങിയ പദ്ധതികളെക്കുറിച്ചറിയാനാണ്‌ സംഘം എത്തിയത്‌.

പ്രമുഖ ഇംഗ്ലീഷ്‌ ന്യൂസ്‌ പോര്‍ട്ടലില്‍ നിലമ്പൂരിലെ വികസന പദ്ധതികളെക്കുറിച്ച്‌ വന്ന ലേഖനത്തെ തുടര്‍ന്നാണ്‌ കെ.ബി.സി. ഡോക്യുമെന്ററി തയ്യാറാക്കാന്‍ ന്യൂസ്‌ സംഘത്തെ അയച്ചത്‌. ശാസ്‌ത്ര, സാങ്കേതിക, വികസന രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തുന്ന കൊറിയയ്‌ക്കു പോലും മാതൃകയാക്കാവുന്ന പദ്ധതികളാണ്‌ നിലമ്പൂരില്‍ നടപ്പാക്കിയിരിക്കുന്നതെന്ന്‌ കെ.ബി.എസ്‌ ക്രിയേറ്റീവ്‌ ഹെഡ്‌ സഹോന്‍ ജിയോന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ പാര്‍ക്‌ സു യൂന്‍, കാമറാമാന്‍ ബിയോന്‍ സബ്‌ഹോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

sameeksha-malabarinews

കെ.ബി.എസ്‌ സംഘമെത്തിയത്‌ നിലമ്പൂരിനു ലഭിച്ച അംഗീകാരമാണെന്ന്‌ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ പറഞ്ഞു. നിലമ്പൂരില്‍ ജനകീയ കൂട്ടായ്‌മയോടെ നടത്തിയ വികസന പദ്ധതികള്‍ അന്തര്‍ദേശീയ രംഗത്ത്‌ ഇടംപിടിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ മാതൃകാപദ്ധതികള്‍ നടപ്പാക്കാനുള്ള ഊര്‍ജം ഇത്‌ പകരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!