Section

malabari-logo-mobile

നിലപാട് തിരിഞ്ഞുകുത്തുന്നു, വിടാതെ വിവാദവും…

HIGHLIGHTS : താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബസ്സ്റ്റാന്റിന് ഇന്ന് ശിലാസ്ഥാപനം നടത്തുന്നതോടൊപ്പം വിവാദങ്ങളും കത്തിപ്പടരുന്നു.

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബസ്സ്റ്റാന്റിന് ഇന്ന് ശിലാസ്ഥാപനം നടത്തുന്നതോടൊപ്പം വിവാദങ്ങളും കത്തിപ്പടരുന്നു. മുന്‍ ഐ എന്‍ എല്‍ പഞ്ചായത്തംഗവും ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറിയുമായ ടി പി എം അബ്ദുല്‍ കരീം പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പാണ് ലീഗിന് തലവേദന സൃഷ്ടിക്കുന്നത്. സാമ്പത്തിക ആരോപണം ഉന്നയച്ചയാള്‍ തന്നെ പദ്ധതിക്ക് വേണ്ടി രംഗത്ത് വന്നതാണ് താനൂരില്‍ സജീവ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

താനൂര്‍ പഞ്ചായത്തില്‍ ബസ്സ്റ്റാന്റിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഭരണ സമിതി പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ നിലവിലുള്ള ബസ്സ്റ്റാന്റ് സ്ഥല സൗകര്യങ്ങള്‍ വിപുലപ്പെടുത്തി സജ്ജീകരിക്കണമെന്ന് അന്ന് പൊതു അഭിപ്രായമുയര്‍ന്നിരുന്നു. തിരൂര്‍ ബൈപ്പാസിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയില്‍ നിന്നും 60 സെന്റ് ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കെതിരെ ആദ്യം മുതല്‍ രംഗത്തെത്തുന്നത് ടി പി എം അബ്ദുല്‍ കരീമാണ്. ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത 19 പേരില്‍ 17 പേരും പദ്ധതിയോട് അനുകൂലിക്കുകയായിരുന്നു. എന്നാല്‍ 7-ാം വാര്‍ഡ് മെമ്പറായിരുന്ന ഐ എന്‍ എല്‍ പ്രതിനിധി ടി പി എം അബ്ദുല്‍ കരീമും, 6-ാം വാര്‍ഡ് മെമ്പറായിരുന്ന സി പി എം പ്രതിനിധി കെ പി സൈതലവിയും സ്വകാര്യ മേഖലയിലെ പദ്ധതിക്കെതിരെ ശക്തമായി നിലകൊണ്ടു. ഐ എന്‍ ലിന്റെ മറ്റ് പ്രതിനിധികള്‍ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. വിയോജനക്കുറിപ്പില്‍ സ്വകാര്യ മേഖലയില്‍ ബസ്സ്റ്റാന്റ് വന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. പഞ്ചായത്തിന് ഭൂമി വിട്ടുനല്‍കുന്നത് യഥാര്‍ഥ ഉടമയല്ലെന്നും സ്വകാര്യ ബസ് സ്റ്റാന്റ് നിര്‍മിക്കാന്‍ ഒരു കൂട്ടം ഭൂമി കച്ചവടക്കാര്‍ക്ക് സ്ഥലം കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ഇതൊന്നും സബ് കമ്മിറ്റി പരിഗണിച്ചിട്ടില്ലെന്നും ആരോപിക്കുന്നു.

sameeksha-malabarinews

 

ക്രമക്കേടുകളെ കുറിച്ചുള്ള സാമ്പത്തികാരോപണവും രേഖ ഉന്നയിക്കുന്നുണ്ട്. അതേ സമയം പദ്ധതിക്കെതിരെ ശക്തമായി നിലകൊണ്ടയാള്‍ ഇന്ന് ശിലാസ്ഥാപനം നിര്‍വഹിക്കുമ്പോള്‍ അനുകൂലമായി രംഗത്ത് വന്നതിന്റെ രാഷ്ട്രീയ മര്യാദ ചോദ്യം ചെയ്യപ്പെടുകയാണ്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!