Section

malabari-logo-mobile

നിരത്തിലൂടെ കുതിക്കാന്‍ നിസാന്‍ മൈക്ര

HIGHLIGHTS : വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന നിസാന്‍ മൈക്രയുടെ

വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന നിസാന്‍ മൈക്രയുടെ പുതിയ പതിപ്പ് നിരത്തിലെത്താന്‍ ഒരുങ്ങികഴിഞ്ഞു. ജൂലൈ 3 ന് ഈ പുത്തന്‍ മോഡല്‍ എത്തിചേരുമെന്നാണ് കമ്പനി പറയുന്നത്. മൈക്ര പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലാണ് ലഭ്യമാവുക

1.2ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമാണ് ഈ പുത്തന്‍ മൈക്രക്കുള്ളത്. ചെറിയ ട്യൂണിങ്ങ് വ്യത്യാസത്തോടെ നിലവിലെ എഞ്ചിനുകള്‍ തന്നെയായിരിക്കും ഇതിനുപയോഗിക്കുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പകരുന്നത് 6,000 ആര്‍പിഎം ല്‍ 74.96 കുതിര ശക്തിയാണ്. 4,000 ആര്‍പിഎം ല്‍ 104 എന്‍എം ടോര്‍ക്കുമാണ് എഞ്ചിനുണ്ടായിരിക്കുക. പെട്രോള്‍ പതിപ്പുകള്‍ 3 എണ്ണം ഉണ്ടായിരിക്കും.

sameeksha-malabarinews

ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന മൈക്ര നാല് വാരിയന്റുകളിലാണ് ലഭ്യമാവുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!