Section

malabari-logo-mobile

നിയാസിന് കുട അബ്ദുറഹ്മാനും ലില്ലീസിനും കപ്പും സോസറും

HIGHLIGHTS : മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കുള്ള ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. തിരുരങ്ങാടി...

Untitled-1 copyമലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കുള്ള ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.
തിരുരങ്ങാടി മണ്ഡലത്തിലെ ഇടതു പിന്തുണയുള്ള സ്വതന്ത്രൻ നിയാസ് പുളിക്കലകത്തിന് കുട ചിഹ്നമാണ് ലഭിച്ചത്. തൊട്ടടുത്ത താനൂരിലെ ഇടതു സ്വതന്തനായ അബ്ദുറഹിമാന് കപ്പും സോസറുമാണ് ലഭിച്ചത്. ഇദ്ദേഹം നേരത്തെ പൊന്നാനി ലോകസഭ മണ്ഡലത്തിൽ മൽസരിച്ചപ്പോഴും കപ്പും സോസറും തന്നയായിരുന്നു ചിഹ്നം തിരുരിലെ സ്വതന്ത്രൻ ഗഫൂർ പി. ലില്ലീസിനും കപ്പും സോസറുമാണ് ലഭിച്ചത്

ഇവരുടെ മുഖ്യ എതിരാളികളായ അബ്ദുറബ്ബും അബ്ദുറഹിമാൻ രണ്ടത്താണിയു സി മമ്മുട്ടിയും കോണി ചിഹ്നത്തിലാണ് മത്സരിക്കുന്നത് ‘ പാർട്ടി ചിഹ്നമായതിനാൽ ഇവർ ചിഹ്നമുപയോഗിച്ചുള്ള പ്രചരണം നേരത്തെ തുടങ്ങിയിരുന്നു.
തവനൂരിലെ സിറ്റിങ്ങ് എംഎൽഎ കെ ടി ജലീൽ ഇത്തവണ മത്സരിക്കുന്നത് ഒട്ടോറിക്ഷ ചിഹ്നത്തിലാണ്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!