Section

malabari-logo-mobile

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെഎം മാണി

HIGHLIGHTS : തിരുവനന്തപുരം:യുഡിഎഫുമായി ഇനി ഒത്തുപോകാനാകില്ലെന്നും നിയമസഭയില്‍ യുഡിഎഫിന്റെ കൂടെ ഇരിക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നും മാണി പറഞ്ഞു. ചരക്കുന...

k m maniതിരുവനന്തപുരം:യുഡിഎഫുമായി ഇനി ഒത്തുപോകാനാകില്ലെന്നും നിയമസഭയില്‍ യുഡിഎഫിന്റെ കൂടെ ഇരിക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നും മാണി പറഞ്ഞു. ചരക്കുന്നില്‍ പാര്‍ട്ടി ക്യാംപിനു മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മാണി നേതാക്കളോടു ഇക്കാര്യം പറഞ്ഞത്. ബാര്‍ കോഴ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത നിലപാടുകള്‍ ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മാണി വ്യക്തമാക്കിയിരുന്നു.

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ചരല്‍ക്കുന്ന് ക്യാംപിനു തുടക്കമാകും. യുഡിഎഫിന്റെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും ഭാവി നിര്‍ണയിക്കുന്നതാണ് ചരല്‍ക്കുന്ന് ക്യാമ്പ്. മാണി യുഡിഎഫ് വിടാനാണ് ക്യാമ്പില്‍ ഭൂരിപക്ഷം തീരുമാനിക്കുന്നതെങ്കില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ മാണിക്കും സാധിക്കില്ല.

sameeksha-malabarinews

പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന പക്ഷം യുഡിഎഫ് വിടാതെ തന്നെ വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാനും മുന്നണിയെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തുവാനും മാണിക്കു സാധിക്കും.
സ്റ്റിയറിംഗ് കമ്മറ്റിയില്‍ എതിരഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. മോന്‍സ് ജോസഫ് എംഎല്‍എ ഒഴികെ പ്രമുഖ നേതാക്കളെല്ലാം എത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ക്യാമ്പിന് തുടക്കമാകും. പിജെ ജോസഫിന്റെ അധ്യക്ഷതയിലായിരിക്കും ക്യാമ്പ് ആരംഭിക്കുക. ഉദ്ഘാടന പ്രസംഗത്തില്‍ തന്നെ മാണി തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചയ്ക്കു ശേഷമ മാത്രമേ നിലപാട് പരസ്യപ്പെടുത്താന്‍ സാധ്യതയുളളു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!