നിയമലംഘനം; ജിദ്ദയില്‍ ഇന്ത്യക്കാരുള്‍പ്പെടെ അരലക്ഷം പേര്‍ പിടിയില്‍;പരിശോധന തുടരും

Story dated:Monday January 25th, 2016,01 46:pm
ads

Untitled-1 copyജിദ്ദ:നിയമലംഘം നടത്തിയ നിരവധി പേര്‍ പോലീസ്‌ പിടിയിലായി. ഇന്ത്യക്കാരുള്‍പ്പെടെ അരലക്ഷത്തോളം പേരാണ്‌ പോലീസ്‌ പിടിയിലായത്‌. കഴിഞ്ഞ മൂന്ന്‌ മാസത്തിനിടെ ജിദ്ദയില്‍ അറുപതിനായിരം നിയമലംഘകരെ അറസ്റ്റ്‌ ചെയ്‌തതായി ജിദ്ദ പോലീസ്‌ മേധാവി മസൂദ്‌ അല്‍ദ്വൊവാനി അറിയിച്ച.ു. തൊഴില്‍ നിയമലംഘനം, കളവ്‌, പിടിച്ചുപറി, വഞ്ചന, മദ്യക്കച്ചവടം, വാഹന മോഷണം, ബിനാമി ബിസ്‌നസ്‌, ലൈസന്‍സില്ലാതെ വ്യാപാരം നടത്തല്‍, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളിലാണ്‌ കൂടുതല്‍ പേരും പിടിയിലായത്‌.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യക്കാരുള്‍പ്പെടെ പിടിയിലായിട്ടുണ്ട്‌. പോലീസിന്റെ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചാണ്‌ പരിശോധന നടത്തിയത്‌. പിടിലായവരില്‍ കൂടുതല്‍ പേരും താമസ തൊഴില്‍ നിയമലംഘനം നടത്തിയവരാണ്‌. 19 ക്രിമിനല്‍ കുറ്റവാളികളും 1149 യാചകരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്‌.

സ്വന്തം സ്‌പോണ്‍സര്‍ക്ക്‌ കീഴിലല്ലാതെ ജോലി ചെയ്‌തതും, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാതെ മറ്റ്‌ ജോലി ചെയ്യുന്നതുമെല്ലാം നിയമലംഘനത്തില്‍പെടും.