Section

malabari-logo-mobile

നാളികേര വിലയിടിവ് കര്‍ഷകരുടെ നട്ടെല്ലൊടിയുന്നു

HIGHLIGHTS : പരപ്പനങ്ങാടി:നാളികേരത്തിന്‍റെ കുത്തനെയുള്ള വിലയിടിവ് കേരകര്‍ഷകരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു. മുപ്പത്തിആറു രൂപ വരെവിലയുണ്ടായുരുന്ന സ്ഥാനത്തു ഇപ്...


coconut
പരപ്പനങ്ങാടി:നാളികേരത്തിന്‍റെ കുത്തനെയുള്ള വിലയിടിവ് കേരകര്‍ഷകരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു. മുപ്പത്തിആറു രൂപ വരെവിലയുണ്ടായുരുന്ന സ്ഥാനത്തു ഇപ്പോള്‍ കിലോ പതിനെട്ടായി കുറഞ്ഞിരിക്കുന്നു. നേര്‍പകുതിയായാണ്‌ കുറഞ്ഞിട്ടുള്ളത്. മണ്ഡരിരോഗവും തെങ്ങോല പുഴുശല്ല്യവും കാരണം വിളവ്‌ കുറഞ്ഞാലും നല്ലവിലകിട്ടിയിരുന്നതിനാല്‍ ഒത്തുപോയിരുന്നു.

തെങ്ങിന് തെങ്ങിന്‍റെ വളമിടാനും മറ്റുംചിലവാക്കിയ തുക തിരിച്ചു കിട്ടുന്നില്ലന്നാണ് കര്‍ഷകര്‍പരിതപിക്കുന്നത്‌. നാളി കേരം പറിക്കാന്‍ തെങ്ങ്ഒന്നിന് ഇരുപത്തി അഞ്ചുരൂപയിലേറെ നല്‍കിയിട്ടും  തൊഴിലാളികളെ കിട്ടാത്തതും നാളികേര കര്‍ഷകരുടെ പ്രയാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇതിനുപു റമെ തേങ്ങ പോതിക്കാനും കടയിലെത്തിക്കാനുംഉളള കൂലിചിലവ് വേറെ കണ്ടെത്തണം. വ്യവസായ ആവശ്യങ്ങള്‍ക്കായി  നാളികേരം അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്‌. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമാതിനയവും കേരകര്‍ഷകര്‍ക്ക് വിനയായി.

sameeksha-malabarinews

പൊതിച്ച തേങ്ങ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന എജന്‍സികള്‍ വ്യാപകമായതോടെ  വെളിച്ചെണ്ണ മില്ലുകള്‍ വ്യാപകമായി പൂട്ടിയതും കൂനിന്‍മേല്‍ കുരു അനുഭവമായി. വിലകുറവുകാരണം ഉണങ്ങിയ തേങ്ങകള്‍ പറമ്പില്‍ കിടന്നു മുളച്ചു തുടങ്ങിയിട്ടുണ്ട്. വിലകൂടുമെന് ന വിശ്വാസത്തില്‍ നാളികേരം പറിക്കാതെ കാത്തിരുന്നവരും നിരാശയിലാണ്.വലിയവിലക്ക് നാളികേരം വാങ്ങികൂട്ടിയ വ്യാപാരികളും പ്രതിസന്ധിയിലാണ്. കൃഷിഭവന്‍ മുഖേനെ കിലോ ഇരുപത്തഞ്ച്‌ രൂപ പ്രകാരം രജിസ്റര്‍ ചെയ്ത കര്‍ഷകരുടെ പൊതിച്ച തേങ്ങ സംഭരിക്കുന്നുണ്ട്.എന്നാല്‍ പണം ഉടനെ ലഭിക്കില്ലെന്ന പ്രചരണംമൂലം പലകേരകര്‍ഷകരും ഇതിനു മുതിരുന്നുമില്ല. സാധാരണ ശബരിമല സീസണില്‍ നാളികേര വില വര്ധിക്കറാണ് .എന്നാല്‍ ഇത്തവണ മറിച്ചാണ് സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!