Section

malabari-logo-mobile

നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനി മൊഴിനല്‍കി

HIGHLIGHTS : കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍സുനി മൊഴിനല്‍കി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയ...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍സുനി മൊഴിനല്‍കി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയെന്നാണ് പള്‍സര്‍ സുനി മൊഴിനല്‍കിയിരിക്കുന്നത്.

തൊടുപുഴയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ സെറ്റിലെത്തിയാണ് നാദിര്‍ഷയുടെ മാനേജറില്‍ നിന്ന് 25,000 രൂപ വാങ്ങിയതെന്നാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്. സുനി തൊടുപുഴയില്‍ എത്തിയതിന് മൊബൈല്‍ ടവര്‍ രേഖകളില്‍ സ്ഥിരീകരണമുണ്ട്.

sameeksha-malabarinews

നാളെയാണ് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ഇതിന്റെ വിധി വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പോലീസ്. ഈ മാസം ആറാം തിയ്യതി നാദിര്‍ഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് 13 ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!