Section

malabari-logo-mobile

നവംബര്‍ ഒന്നു മുതല്‍ ചെമ്മാട് പുതിയ ഗതാഗതപരിഷ്‌ക്കരണം

HIGHLIGHTS : തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ നവംബര്‍ ഒന്നു മുതല്‍

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗതപരിഷ്‌ക്കരണം. ഇതിന്റെ ഭാഗമായി 31 ന് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ചെമ്മാട് ടൗണില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പഞ്ചായത്ത്, റവന്യൂ, പോലീസ്, പൊതുമരാമത്ത് വകുപ്പ്, രാഷ്ട്രീയ തൊഴിലാളി വ്യാപാരി സംഘടന പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് ഗതാഗതപരിഷ്‌ക്കരണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഉപസമിതിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. ഇതനുസരിച്ച് ചെമ്മാട് ടൗണില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനും മറ്റും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നുണ്ട്. നവംബര്‍ ഒന്നു മുതല്‍ ഗതാഗതപ്പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനം.

ചരക്ക് കയറ്റിയിറക്കല്‍ രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയാക്കി. മമ്പുറം റോഡിലൂടെയുള്ള വണ്‍വെ രാവിലെ എഴ് മണി മുതല്‍ രാത്രി ഒമ്പത് വരെയാക്കി. പരപ്പനങ്ങാടി റോഡില്‍ ട്രക്കര്‍ സ്റ്റാന്റില്‍ മൂന്നിലധികം ട്രക്കര്‍ നിര്‍ത്തിയിടാന്‍ പാടില്ല. ബാക്കിയുള്ളവ പരപ്പനങ്ങാടി റോഡ്, കോഴിക്കോട് റോഡ് എന്നിവിടങ്ങളില്‍ നിര്‍ത്തിയിടണം. ടൗണില്‍ യു ടേണ്‍ അനുവദിക്കില്ല. ട്രക്കറുകള്‍ കോഴിക്കോട് പെട്രോള്‍ പമ്പിന് സമീപം പോയി വേണം തിരിച്ചുവരാന്‍. ചെമ്മാട് താലൂക്കാശുപത്രി റോഡിന് എതിര്‍ വശത്തുണ്ടായിരുന്ന ഓട്ടോ പാര്‍ക്കിംഗ് ബസ് സ്റ്റാന്റില്‍ നിന്നും പിറകിലേക്ക് മാറ്റും. തൂബാ ജ്വല്ലറിക്ക് മുന്‍വശം മുതലാണ് പാര്‍ക്കിംഗ് തുടങ്ങേണ്ടത്. നിലവില്‍ മെയിന്‍ റോഡിലെ ടാക്‌സി കാര്‍ സ്റ്റാന്റില്‍ ആറ് കാര്‍ മാത്രമേ നിര്‍ത്തിയിടാവൂ. ഇവിടെ ബാക്കി സ്ഥലത്ത് ബൈക്ക് പാര്‍ക്കിംഗിനായി മാറ്റും. താലൂക്കാശുപത്രി പരിസരിത്ത് ഓട്ടോ ടാക്‌സി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. കോട്ടക്കല്‍, മഞ്ചേരി ഭാഗങ്ങളിലേക്കുള്ള ബസ്സുകള്‍ ബസ് സ്റ്റാന്റിന് മുമ്പില്‍ നിന്നും കെ ആര്‍ എന്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് മുമ്പിലേക്ക് മാററി. പത്തൂര്‍ ആശുപത്രിക്ക് മുമ്പിലുണ്ടായിരുന്ന സ്റ്റോപ്പ് താജ് ഓഡിറ്റോറിയത്തിന് മുന്‍വശത്തേക്ക് മാറ്റി. പരപ്പനങ്ങാടി ഭാഗത്ത് നിന്നുളള ബസ്സുകള്‍ക്ക് തൃക്കുളം സ്‌കൂളിന് സമീപം പുതിയ സ്റ്റോപ്പ് അനുവദിച്ചു. സ്വകാര്യവാഹനങ്ങള്‍ പേ പാര്‍ക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തണം. കൂടാതെ താലൂക്കാശുപത്രി പരിസരത്ത് സംവിധാനം ആലോചിക്കുന്നുണ്ട്. പോലീസ് സ്റ്റേഷന്‍ റോഡിലെ പിക്കപ്പ് ലോറി പാര്‍ക്കിംഗ് എസ് ബി ടിക്ക് എതിര്‍വശത്തേക്ക് മാറ്റും. ഇവിടെ ബൈക്ക് പാര്‍ക്കിംഗിനായി സ്ഥലം അനുവദിക്കും. റോഡ് സൈഡില്‍ ബൈക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. റോഡിലേക്ക് ഇറക്കിവെച്ച സാധനങ്ങളും ബോര്‍ഡുകളും ബാനറുകളും മാറ്റണം. ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തഹസീല്‍ദാര്‍ പറഞ്ഞു ഗതാഗതപ്പരിഷ്‌ക്കരണങ്ങളുമായി പൊതുജനങ്ങളും വാഹന ഉടമകളും ഡ്രൈവര്‍മാരും സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ഗതാഗതപ്പരിഷ്‌ക്കരണത്തിനോടനുബന്ധിച്ച സൂചന ബോര്‍ഡുകള്‍ 31 ന് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

sameeksha-malabarinews

യോഗത്തില്‍ തഹസീല്‍ദാര്‍ പി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ്കുട്ടി ഹാജി, എസ് ഐ സുനില്‍, എം വി ഐ എം പി അബ്ദുല്‍ സുബൈര്‍, എം മുഹമ്മദ്കുട്ടി മുന്‍ഷി, കെ പി മജീദ്, കെ ഭാസ്‌കരന്‍ മാസ്റ്റര്‍, കെ എം മുഹമ്മദലി, പി ഡബ്ല്യു ഡി അസി. എഞ്ചിനീയര്‍ മുഹമ്മദ് അഷ്‌റഫ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വ്യാപാരി, തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

ചെമ്മാട്ടെ ഗതാഗതകുരുക്കഴിക്കാന്‍ ഉടന്‍ നടപടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!