Section

malabari-logo-mobile

നഴ്‌സുമാരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കണം -സിപിഐഎം

HIGHLIGHTS : സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സിപിഐഎം സെക്രട്ടറിയെറ്റ് ആഹ്വാനം ചെയ്തു.

തിരു: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സിപിഐഎം സെക്രട്ടറിയെറ്റ് ആഹ്വാനം ചെയ്തു.

അംഗീകൃത തൊഴില്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും നഗ്നമായ ലംഘനത്തിനെതിരെയാണ് നഴ്‌സുമാര്‍ പ്രക്ഷോഭം നടത്തുന്നതെന്ന് സെക്രട്ടറിയെറ്റ് അംഗീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. മിനിമം വേജ് നിയമപ്രകാരം ജീവനക്കാര്‍ക്ക് വേതനങ്ങളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് 24 ആശുപത്രികള്‍ മാത്രമാണ്.

sameeksha-malabarinews

 

ദിവസം 12 മണിക്കൂറും മാസം 28 മുതല്‍ 30 വരെയും ജോലി ചെയ്യേണ്ട സാഹചര്യമാണ് പലയിടത്തും. മലയാളികളായി 11 ലക്ഷം നഴ്‌സുമാരില്‍ 9 ലക്ഷം പേരും വിദ്യാഭ്യാസവായ്പയുടെ ഭാരം പേറുന്നവരുമാണ്. നിലവിലുള്ള ശമ്പളം വെച്ച് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ, കടക്കെണിയില്‍ പെട്ട് നഴ്‌സുമാര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!