Section

malabari-logo-mobile

നഴ്‌സസ് സമരം; സിഐടിയുവിന് പി.കെ പോക്കറുടെ വിമര്‍ശനം

HIGHLIGHTS : നഴ്‌സസ് സമരത്തില്‍ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാടിനെതിരെ നിശിത വിമര്‍ശനവുമായി പുരോഗമന സാഹിത്യ സംഘം നേതാവ് പികെ പോക്കര്‍

നഴ്‌സസ് സമരത്തില്‍ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാടിനെതിരെ നിശിത വിമര്‍ശനവുമായി പുരോഗമന സാഹിത്യ സംഘം നേതാവ് പികെ പോക്കര്‍

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്‌സ് ബുക്കിലെ പോസ്റ്റിലാണ് സിഐടിയു, എ ഐടിയുസി തുടങ്ങിയ ട്രെയ്ഡ് യൂണിയനുകളുടെ നിസംഗതയ്‌ക്കെതിരെ പോക്കര്‍മാഷ് രൂക്ഷമായി പ്രതികരിച്ചത്. കേരളത്തിലെ നഴ്‌സുമാര്‍ കൊടിയ പീഢനത്തിന് വിധേയമാകുമ്പോള്‍ വര്‍ഗ സമര സിദ്ധാന്തങ്ങള്‍ ഉരവിടുന്ന സംഘടനകള്‍ നിസംഗത പാലിക്കുന്നുവെന്നാണ് വിമര്‍ശനം. ‘വൈകിയില്ല, ഇനിയും സമയമുണ്ട് പൊളിക്കാനല്ല. രക്ഷിക്കാന്‍ ‘ എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

sameeksha-malabarinews

സിപിഎം ജനകീയ സമരങ്ങളെ കൈയൊഴിയുന്നു എ്ന്ന വിമര്‍ശനം ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോക്കര്‍ മാഷുടെ ഇടപെടല്‍ ഇടത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചേക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!