Section

malabari-logo-mobile

നടരാജനെ സസ്‌പെന്റ് ചെയ്തു.

HIGHLIGHTS : തിരു: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ നടരാജനെ ഗവര്‍ണര്‍ സസ്‌പെന്റ്

തിരു: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ നടരാജനെ ഗവര്‍ണര്‍ സസ്‌പെന്റ് ചെയ്തു. വിവാദ ഭൂമിദാനക്കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ നടാരാജന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വി എസിനെ കേസില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവരാവകാശ കമ്മിഷന്‍ അംഗം കെ നടരാജന്‍ ഭൂമിദാനക്കേസ്‌ അന്വേഷിക്കുന്ന ഡിവൈഎസ്‌പി വി ജി കുഞ്ഞനെ ഫോണിലൂടെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിലായിരുന്നു അന്വേഷണം നടത്തിയത്.

sameeksha-malabarinews

ഗവര്‍ണറാണ്‌ വിവരാവകാശ കമ്മീഷണര്‍ എന്ന പദവിയില്‍ തുടരുന്ന നടരാജനെതിരെ നടപടിയെടുക്കേണ്ടത്. അതിനാലാണ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.

നടരാജനെ സസ്‌പെന്റ് ചെയ്‌തെങ്കിലും വിവരാവകാശ സ്ഥാനത്തു നിന്നും നീക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വേണം. സുപ്രീംകോടതി രജിസ്ട്രാര്‍ നടത്തുന്ന അന്വേഷമത്തിനു ശേഷമേ വിവരാവകാശ കമ്മീഷണറെ മാറ്റാന്‍ കഴിയു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!