Section

malabari-logo-mobile

‘നക്ഷത്ര’ങ്ങളിലും പഴകിയ ഭക്ഷണം.

HIGHLIGHTS : കൊച്ചി : ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കാന്‍ ഇടയായ

കൊച്ചി : ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലകളില്‍ നടത്തി വരുന്ന റെയ്ഡുകള്‍ തുടരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലും ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ പ്രശ്തമായ ലെ മെറിഡിയന്‍,സരോവരം, വൈറ്റ്‌ഫോര്‍ട്ട് എന്നീ ഹോട്ടലുകളില്‍ നിന്ന് ഒരാഴ്ചയിലധികം പഴക്കമുള്ള ഭക്ഷണങ്ങാണ് കണ്ടെടുത്തത്. മരട് മുന്‍സിപ്പല്‍ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തിലാണ് ഈ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

sameeksha-malabarinews

ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ സംസ്ഥാനത്താകെ 36ഹോട്ടലുകള്‍ പൂട്ടി സീല്‍ ചെയ്തു. 60 ഹോട്ടലുകള്‍ക്ക് താല്‍ക്കാലികമായി പൂട്ടി, 245 ഹോട്ടലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നടത്തുന്ന വ്യാപക റെയ്ഡ് നടത്തുന്നതിനെതിരെ ഹോട്ടലുടമകളുടെ സംഘടന. റെയ്ഡിന്റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും ഇതില്‍ പ്രധിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടുമെന്നും ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!