Section

malabari-logo-mobile

ദോഹയില്‍ മര്‍ദനത്തെ തുടര്‍ന്ന്‌ ഭാര്യ മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ വിചാരണ തുടങ്ങി

HIGHLIGHTS : ദോഹ: ഭാര്യയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വിചാരണ തുടങ്ങി. ഒരു വര്‍ഷം മുമ്പാണ്‌ ഈജിപ്‌ത്‌ സ്വദേശിയായ ഭര്‍ത്താവിന്റെ മര്‍ദ...

Untitled-1 copyദോഹ: ഭാര്യയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വിചാരണ തുടങ്ങി. ഒരു വര്‍ഷം മുമ്പാണ്‌ ഈജിപ്‌ത്‌ സ്വദേശിയായ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ്‌ ഭാര്യ കൊല്ലപ്പെട്ടത്‌. നേരത്തെ നടത്തിയ വിചാരണയില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ്‌ സ്‌ത്രീ മരിക്കാനിടയായതെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു. മര്‍ദനമേറ്റ ഭാര്യക്ക്‌ താന്‍ ആവശ്യമായ പ്രഥമശുശ്രൂഷയും പരിചരണവും നല്‍കിയിരുന്നതായി പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംഭവസ്ഥലത്തെത്തിയ മെഡിക്കല്‍ ജീവനക്കാരന്‍ ഇതിന്‌ വിരുദ്ധമായ മൊഴിയാണ്‌ കോടതിക്ക്‌ മുമ്പാകെ നല്‍കിയത്‌. ഭാര്യയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം പ്രതിയുടെ ഭാഗത്തുനിന്നുണ്ടായോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന്‌ പ്രതി ശന്തനായി കാണപ്പെട്ടു വെന്നും വരാന്തയില്‍ പുതപ്പ്‌ ചുമലില്‍ ചുറ്റി നടക്കുകയായിരുന്നുവെന്നും ജീവനക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ സ്‌ത്രീക്ക്‌ ദേഹമാസകലം പരിക്കേറ്റിരുന്നതായും ഇയാള്‍ പറഞ്ഞു.

sameeksha-malabarinews

സ്‌ത്രീയുടെ മേല്‍ തിളച്ചവെള്ള മൊഴിച്ചതിനാല്‍ 40 ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നതായും മെഡിക്കല്‍ പരിശോധക സംഘത്തിലെ ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചൂടുവെള്ളം ഒഴിച്ച കാര്യം പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട്‌ സമ്മതിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ്‌ ഇയാള്‍ ഭാര്യയെ മര്‍ദിച്ചതെന്ന്‌ പോലീസ്‌ ഓഫീര്‍്‌ നല്‍കിയ മൊഴിയിലും പറയുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!