Section

malabari-logo-mobile

ദില്ലി പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു

HIGHLIGHTS : ദില്ലിയില്‍ കൂട്ടമാനഭംഗത്തിനും അതിക്രൂരമായ പീഡനത്തിനുമിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.ഇന്ന് പുലര്‍ച്ച 3.30ഓടെയാണ്

ദില്ലി ദില്ലിയില്‍ കൂട്ടമാനഭംഗത്തിനും അതിക്രൂരമായ പീഡനത്തിനുമിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.ഇന്ന് പുലര്‍ച്ച 3.30ഓടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം ദില്ലിയില്‍ കൊണ്ട് വന്നത്.

കൂട്ടമാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങ് പ്രക്ഷേപണം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയെഷനാണ് ഈ തീരുമാനമെടുത്തത് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് ചടങ്ങുകള്‍ സംപ്രേഷണം ചെയ്യേണ്ടതില്ലന്ന തീരുമാനമെടുത്തത്.
ദില്ലിയില്‍ സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഡിസംബര്‍ 16നാണ് തെക്കന്‍ ദില്ലിയില്‍ വച്ച് 6 പേര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായി ആക്രമിക്കുകയും ബലാത്സംഘം ചെയ്യുകയും ചെയ്തത്.
ഗുരുതരാവസ്ഥയില്‍ ദില്ലി സഫദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൂടതല്‍ ചികത്സക്കായി സിംഗപ്പുര്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ഇവിടുത്തെ ചികത്സക്കും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയുടെ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് വന്‍പ്രക്ഷോഭമാണ് ദില്ലിയില്‍ നടന്നത്. ദില്ലി ഭരണകുടത്തിനെതിരെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി.. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് രാജ്യമൊട്ടുക്ക് ജനങ്ങള്‍ ദുഖവും പ്രതിഷേധവുമായി തെരുവിലിറങ്ങി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!