Section

malabari-logo-mobile

ദില്ലി തെരഞ്ഞെടുപ്പ് ബിജെപി വിജയത്തിലേക്ക്

HIGHLIGHTS : ന്യൂ ദില്ലി : കോണ്‍ഗ്രസ്സിനും ഷീലാദിഷിതിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന്

ന്യൂ ദില്ലി : കോണ്‍ഗ്രസ്സിനും ഷീലാദിഷിതിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്‍സിപ്പാലിറ്റികളിലും ബി.ജെ.പി അധികാരത്തിലേറുമെന്ന് സൂചന.

കിഴക്കന്‍ ദില്ലിയിലും വടക്കന്‍ ദില്ലിയിലും അവര്‍ സുരക്ഷിതമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. തെക്കന്‍ ദില്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറി.

sameeksha-malabarinews

ആദ്യ 123 ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 68 എണ്ണം ബി.ജെ.പി കൈക്കലാക്കി . 37 എണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളു.

ഈ കനത്ത തോല്‍വി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. അഴിമതിക്കെതിരെയുള്ള ഒരു തരംഗം ഇന്ത്യയില്‍ നിലനില്‍കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ തലസ്ഥാനത്ത്് കണ്ടതെന്നും ബിജെപി പ്രസിഡന്റ് നിധിന്‍ ഗഡ്്്കരി അഭിപ്രായപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!