Section

malabari-logo-mobile

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

HIGHLIGHTS : കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി കോടതിയിലാണ് വാദം...

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി കോടതിയിലാണ് വാദം പൂര്‍ത്തിയായത്. കേസ് വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28 ലേക്ക് നീട്ടി.

നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍സുനിയോട് ആവശ്യപ്പെട്ടുവെന്നത് മാത്രമാണ് പോലീസ് കേസെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. മറ്റ് ആക്ഷേപങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. 60 ദിവസങ്ങളിലധികമായി ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ നടന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

sameeksha-malabarinews

അതെസമയം ജാമ്യപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപ് പുറത്തിറങ്ങിയാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!