Section

malabari-logo-mobile

ദിനേഷ് ത്രിവേദി രാജിവെച്ചു

HIGHLIGHTS : ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിവെച്ചു. തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി തീരുമാനം പ്രധാനമന്ത്രിയെ...

ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിവെച്ചു.  തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി തീരുമാനം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

 

പാര്‍ട്ടിയുടെ എല്ലാം എംപിമാരോടും ദില്ലിയിലുണ്ടായിരിക്കണെമന്ന് മമത ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

 

ബജറ്റ് അവതരണ തര്‍ക്കത്തെ തുടര്‍ന്ന് ത്രിവേദിയോട് രാജിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിപ്പ് കല്യാണ്‍ ബാനര്‍ജിയുടെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ത്രിവേദി നിരാകരിക്കുകയായിരുന്നു. ബംഗാളില്‍ നിന്നുതന്നെയുള്ള മുകുള്‍ റോയ് പകരം റെയില്‍വേ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!