Section

malabari-logo-mobile

തൊഴിലുറപ്പു സംഘത്തിലെ യുവതിയെ മര്‍ദ്ദിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലിചെയ്യുകയായിരുന്ന യുവതിയെ മര്‍ദ്ദിച്ചതിനും

പരപ്പനങ്ങാടി : തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലിചെയ്യുകയായിരുന്ന യുവതിയെ മര്‍ദ്ദിച്ചതിനും ഫോട്ടോയെടുത്തിന്റെ പേരിലും യുവാവിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

തൊഴിലുറപ്പ്് പദ്ധതിയുടെ ഗ്രൂപ്പ് ലീഡര്‍ പീടിയേക്കല്‍ ഷീജയുടെ പരാതിയിന്‍ മേല്‍ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അബ്ദുറഹീമിനെതിരെയാണ് കേസെടുത്തത്. കേരള പോലീസ് ആക്റ്റ് 119(i) പ്രകാരം സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയെടുത്തു എന്നതിനാണ് കേസ്.

sameeksha-malabarinews

പുത്തരിക്കലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന വനിതാ തൊഴിലാളികളുടെ മൊബൈലില്‍ ഫോട്ടോ എടുത്തതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

തൊഴിലുറപ്പുകാര്‍ പഞ്ചായത്ത് പറഞ്ഞ ജോലിയല്ല ചെയ്യുന്നതെന്നും ഇത് പഞ്ചായത്ത് സെക്രട്ടറിയെ ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തതെന്നുമാണ് റഹീമിന്റെ വിശദീകരണം.

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!