Section

malabari-logo-mobile

തൊഴിലില്ലായ്മക്ക് പരിഹാരവുമായി എംപ്ലോയബിലിറ്റി സെന്റര്‍

HIGHLIGHTS : വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 18ന് രാവിലെ 10.30 നു കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്...

വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 18ന് രാവിലെ 10.30 നു കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ ഐ.ഡികാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലുടെ തുടര്‍ു വരു ഒഴിവുകളിലും ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 35 വയസ്സില്‍ താഴെയുള്ള പ്ലസ്ടു, ഐ.ടി.ഐ (ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍), ബി.കോം ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.എ, എന്നീ യോഗ്യതയുള്ളവരും അക്കൗണ്ട്‌സ് മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, ടെക്‌നിഷ്യന്‍ /ട്രെയിനീ, ഡ്രൈവര്‍, സെയില്‍സ് എക്‌സിക്യുട്ട്ീവ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ബാങ്ക് ഓഫീസ് സ്റ്റാഫ്, സ്‌പെയര്‍ അസിസ്റ്റന്റ്, സ്‌പെയര്‍ കം കാഷ്യര്‍, ടുവീലര്‍ മെക്കാനിക്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സര്‍വീസ് എഞ്ചിനീയര്‍, പര്‍ച്ചേസ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം എത്തണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!