Section

malabari-logo-mobile

തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ ഇന്ന് സ്വകാര്യബസ്സുകള്‍ പണിമുടക്കി.

HIGHLIGHTS : തിരൂര്‍: തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കി. വ്യാഴാഴ്ച താനൂരിനടുത്ത മൂലക്കലില്‍ പരപ്പനങ്ങാടി

തിരൂര്‍: തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കി. വ്യാഴാഴ്ച താനൂരിനടുത്ത മൂലക്കലില്‍ പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫെബിന്‍ഷ ബസ്സിലെ ജീവനക്കാരന്‍ എ.പി. ഇസ്ഹാഖിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

 

സംയുക്ത ബസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഈ റൂട്ടില്‍ സ്വകാര്യബസ്സുകളോടില്ല.

sameeksha-malabarinews

 

മൂലക്കലില്‍ സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇസ്ഹാഖിന് മര്‍ദ്ദനമേറ്റത്. ഇയാള്‍ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

ബസ്സുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. കെ എസ് ആര്‍ ടി സിയിലും പാരലല്‍ സര്‍വീസുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!