Section

malabari-logo-mobile

തിരൂരങ്ങാടി ബ്ലോക്കിലെ 15 റോഡുകള്‍ക്ക് 60.34 ലക്ഷം രൂപ

HIGHLIGHTS : തിരൂരങ്ങാടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ

തിരൂരങ്ങാടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ 15 റോഡുകളുടെ പ്രവൃത്തിക്കായി പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 60.34 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലകടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.

തേഞ്ഞിപ്പലം പഞ്ചായത്തിലെ ആറ് പ്രവൃത്തികള്‍ക്കായി അഞ്ച് ലക്ഷം രൂപ വീതം 30ലക്ഷം രൂപ അനുവദിച്ചു. ചാത്തംകുളം, സത്യപുരം, രാമന്‍കുളം – മേലേരിക്കാവ്, പടിക്കാലയില്‍ പരുത്തിയില്‍ ഈന്തും കുടുംബുപുളളുകത്ത്, തൃക്കണ്ടൂര്‍ മുണ്ടിയംമാട് മിത്രാട്ടില്‍ – പുഴുകുത്ത് റോഡുകള്‍ മെച്ചപ്പെടുത്താനാണ് ഈ തുക.

sameeksha-malabarinews

നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ആറ് പ്രവൃത്തികള്‍ക്കായി 21.34 രൂപ അനുവദിച്ചു. കൊടിഞ്ഞി ജി.എം.പി. സ്‌കൂള്‍ ചാക്കംകുളം ( മൂന്ന് ലക്ഷം) ആനക്കത്താഴം പാലംകുത്ത് പാത് വെ ( നാല് ലക്ഷം) അങ്കണവാടി പാത് വെ (നാല് ലക്ഷം), വെളിയാമ്പ്രം കുന്നുംപുറം റോഡ് ( 4.34), കാവുങ്ങല്‍ത്താഴം ചിന്നപ്പടി വയല്‍റോഡ് (മൂന്ന് ലക്ഷം) , പാലപ്പുറത്താഴം – മുക്കായി കൈതവളപ്പ് ( മൂന്ന് ലക്ഷം)

പരപ്പനങ്ങാടി പഞ്ചായത്തിലെ മൂന്ന് പ്രവൃത്തികള്‍ക്കായി ഒന്‍പത് ലക്ഷം അനുവദിച്ചു. പുത്തരിക്കല്‍ – ചെളളിത്താഴം ( നാല് ലക്ഷം) ചരക്കുളം (മൂന്ന് ലക്ഷം), നഴ്‌സറി – മൈതാനം (രണ്ട് ലക്ഷം) റോഡുകള്‍ക്കാണ് ഈ തുക അനുവദിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!