Section

malabari-logo-mobile

തിരൂരങ്ങാടി നവരക്കായ് പാടത്ത് വ്യത്യസ്തമായൊരു സമരം.

HIGHLIGHTS : തിരൂരങ്ങാടി നവരക്കായ് പാടത്ത് വ്യത്യസ്തമായൊരു സമരം.

തിരൂരങ്ങാടി:പുര പദ്ധതിയുടെ ഭാഗമായി നവരക്കായ് പാടം നികത്തി ബസ്റ്റാന്റ് പണിയാനുള്ള വിവാദ നീക്കത്തിനെതിരെ ജനകീയ സമിതിയുടെ പ്രതിഷേധ ജലയാത്രാ സമരം വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധേയമായി പ്രതിഷേധ ജലയാത്ര കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ എംഎന്‍ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

മുസ്ലിംലീഗ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജനകീയ സമിതി പ്രവര്‍ത്തകര്‍ അരയ്‌ക്കൊപ്പം വെള്ളത്തിലിറങ്ങിയും കായലായി മാറിയ പാടത്തുകൂടി തോണിയില്‍ ജലയാത്ര നടത്തിയുമാണ് പ്രതിഷേധിച്ചത്.

sameeksha-malabarinews

പ്രതിഷേധ ജലയാത്രയ്ക്ക് കൊണ്ടാണത്ത് ബീരാന്‍ ഹാജി, കല്ലൂപറമ്പന്‍ മജീദ് ഹാജി, സി പി അബ്ദുള്‍ വഹാബ്, കവറൊളി മുഹമ്മദ്, കെ സൈനുദീന്‍, കെ രാമദാസന്‍ മാസ്റ്റര്‍, സി പി നൗഫല്‍, മനരിക്കല്‍ അഷറഫ്, പട്ടാളത്തില്‍ ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

photo courtesy:  junaid av

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!