Section

malabari-logo-mobile

തിരുന്നാവായ മാമാങ്കോത്സവം 12 മുതല്‍

HIGHLIGHTS : തിരൂര്‍: ഈ വര്‍ഷത്തെ മാമാങ്കോത്സവം ഫെബ്രുവരി 12 മുതല്‍ 15 വരെ തിരുാവായയില്‍ നടക്കും. നിളാ തീരത്ത് സ്മൃതിദീപം തെളിയിക്കല്‍, അങ്ങാടിപുറം തിരുമാന്ധാംക...

തിരൂര്‍: ഈ വര്‍ഷത്തെ മാമാങ്കോത്സവം ഫെബ്രുവരി 12 മുതല്‍ 15 വരെ തിരുാവായയില്‍ നടക്കും. നിളാ തീരത്ത് സ്മൃതിദീപം തെളിയിക്കല്‍, അങ്ങാടിപുറം തിരുമാന്ധാംകുന്ന് ചാവേര്‍ തറയില്‍ നി്ന്ന് തിരുന്നാവായ നിലപാട് തറയിലേക്ക് അങ്കവാള്‍ പ്രയാണം, സാംസ്‌കാരിക സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന – സമാപന സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.പി.- എം.എല്‍.എ.മാര്‍, സാഹിത്യ- സാംസ്‌കരിക നായകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കുതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഡി.ടി.പി.സി. അധികൃതരുടെയും തിരുന്നാവായ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സംയുക്തയോഗം ജില്ലാ കലക്ടറടെ ചേംബറില്‍ എ.ഡി.എം. പി. സെയ്യിദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡി.ടി.പി.സി. ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ് സെക്രട്ടറി കെ.എ.സുന്ദരന്‍, ഗാമപഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ വി.പി.അനില്‍കുമാര്‍, അഡ്വ.കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!