Section

malabari-logo-mobile

തിരുത്തും വരെ കാക്കും ; തിരുത്തിയില്ലെങ്കില്‍ പിരിയും ; ബ്രിട്ടോ

HIGHLIGHTS : ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്

കൊച്ചി :ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സൈമണ്‍ ബ്രിട്ടോ പറഞ്ഞു. പാര്‍ട്ടി അംഗങ്ങളാണോ നേതാക്കളാണോ എന്നുള്ളതല്ല പാര്‍ട്ടിക്ക് പങ്കുണ്ടോ എന്നതാണ് പരമപ്രധാനം. പാര്‍ട്ടിക്ക് പങ്കുണ്ടോ എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുമോ എന്ന് കാത്തിരിക്കും. തിരുത്തിയില്ലെങ്കില്‍ വഴിപിരിയും ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു ബ്രിട്ടോ.

 

കുലം കുത്തി എന്നത് പാര്‍ട്ടി നിലപാടല്ലെന്ന് വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. ശരിയെന്ന് ബോധ്യപ്പെട്ട കാര്യങ്ങളില്‍ മരണത്തെ ഭയക്കാതെ അടിയുറച്ച് നിന്ന കമ്മ്യൂണിസ്റ്റ് കാരനായിരുന്നു ചന്ദ്രശേഖരന്‍ എന്ന് ബ്രിട്ടോ പറഞ്ഞു.

sameeksha-malabarinews

 

ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയില്‍ സി.പി.എം കണക്കാക്കുന്ന സൈമണ്‍ ബ്രിട്ടോയുടെ അഭിപ്രായ പ്രകടനം സിപിഎമ്മിനകത്ത് ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് രൂപം കൊണ്ട അസംതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!